Monday, April 9, 2018

ദക്ഷിണേന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങി ലീഭര്‍ റഫ്രിജറേറ്ററുകള്‍





കൊച്ചി: ലോകമൊട്ടുക്കുമുള്ള റഫ്രിജറേറ്റര്‍ വിപണി കീഴടക്കിയ ജര്‍മന്‍ റഫ്രിജറേറ്റര്‍ വിദഗ്‌ധരായ ലീഭര്‍ ഇന്ത്യയിലേക്കുള്ള വരവിനായി ഒരുങ്ങി. ദക്ഷിണേന്ത്യന്‍ വിപണിയാണ്‌ ആദ്യ ലക്ഷ്യം. ഔറംഗബാദില്‍ ഉല്‍പ്പാദന യൂണിറ്റ്‌ ആരംഭിക്കുന്ന കമ്പനി ദക്ഷിണേന്ത്യയില്‍ നിന്നാണ്‌ 40 ശതമാനം വില്‍പ്പന ലക്ഷ്യമിടുന്നത്‌. വരും മാസങ്ങളിലായി ലീഭര്‍ 100 ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക്‌ ബിസിനസ്‌ വ്യാപിപ്പിക്കുവാനാണ്‌ പദ്ധതിയിടുന്നത്‌. ദക്ഷിണേന്ത്യന്‍ നഗരങ്ങളിലെ പ്രമുഖ ഡീലര്‍മാരുമായും റീട്ടെയില്‍ ശൃംഖലകളുമായും സഹകരിക്കാനാണ്‌ പരിപാടി. മഹാരാഷ്ട്രയിലെ ഔറംഗബാദ്‌ പ്ലാന്റില്‍ നിന്നു തന്നെ വന്‍ തോതില്‍ പ്രീമിയം ശ്രേണിയിലുള്ള റഫ്രിജറേറ്ററുകള്‍ ഉല്‍പ്പാദിപ്പിക്കും. 500 കോടി രൂപയാണ്‌ കമ്പനി പ്രവര്‍ത്തനങ്ങള്‍ക്കായി നിക്ഷേപിച്ചിരിക്കുന്നത്‌. 
മെട്രോകളില്‍ നിന്നും ഒന്ന്‌-രണ്ട്‌ തല നഗരങ്ങളില്‍ നിന്നും പരമാവധി വില്‍പ്പന ലഭിക്കുമെന്നാണ്‌ ലീഭര്‍ പ്രതീക്ഷിക്കുന്നത്‌. പ്രീമിയം റേഞ്ച്‌ ലക്ഷ്യമിടുന്ന ലീഭര്‍ അപ്ലയന്‍സസ്‌ ഇന്ത്യന്‍ വിപണിക്ക്‌ അനുയോജ്യമായ റഫ്രിജറേറ്ററുകളായിരിക്കും ഉല്‍പ്പാദിപ്പിക്കുക. 2018 മുതല്‍ ഓരോ വര്‍ഷവും അഞ്ചു ലക്ഷം കൂളിങ്‌ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകും. 
2016ല്‍ 920 കോടി യൂറോ ടേണോവര്‍ കരസ്ഥമാക്കിയ ലീഭര്‍ വരും മാസങ്ങളില്‍ റഫ്രിജറേറ്ററുകളുടെ പുതിയൊരു ശ്രേണി തന്നെ അവതരിപ്പിക്കാനാണ്‌ ഒരുങ്ങുന്നത്‌. വിവിധ നിറങ്ങളിലും ഫീച്ചറുകളിലും ഇന്ത്യയ്‌ക്ക്‌ അനുയോജ്യമായ 19 മോഡലുകള്‍ അവതരിപ്പിക്കും. 2019ല്‍ 22 മോഡലുകള്‍ കൂട്ടിചേര്‍ക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സാങ്കേതിക മികവാര്‍ന്ന 11 മോഡലുകള്‍ കൂടി എത്തിക്കും. 2008 മുതല്‍ ലീഭര്‍ റഫ്രിജറേറ്റര്‍, ഫ്രീസര്‍ രംഗത്ത്‌ ഇന്ത്യയിലുണ്ട്‌.
ദക്ഷിണേന്ത്യയിലേക്കുള്ള വിപുലീകരണം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിപണി എന്ന നിലയില്‍ ദക്ഷിണേന്ത്യയ്‌ക്ക്‌ വന്‍ സാധ്യതകളുണ്ടെന്നും എല്ലാ സംസ്ഥാനത്തും മിതമായ നിരക്കുകള്‍ കൂടി അവതരിപ്പിക്കുന്നതോടെ ദക്ഷിണേന്ത്യന്‍ വിപണി പിടിച്ചെടുക്കാനാവുമെന്നാണ്‌ പ്രതീക്ഷയെന്നും ലീഭര്‍ അപ്ലയന്‍സസ്‌ ഇന്ത്യ ചീഫ്‌ സെയില്‍സ്‌ ഓഫീസര്‍ രാധാകൃഷ്‌ണ സോമയാജി പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...