Monday, April 9, 2018

ഒബ്‌റോണ്‍ മാളിന്റെ 10-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ തുടക്കമായി






കൊച്ചി: കേരളത്തിലെ ആദ്യ ഷോപ്പിങ്ങ്‌ മാളായ ഒബ്‌റോണ്‍ മാളിന്റെ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ്‌ വൈ സഫീറുള്ള ഉദ്‌ഘാടനം ചെയ്‌തു.
അഞ്ചു മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കും ഷോപ്പിങ്ങ്‌ ഉത്സവത്തിനും ഇതോടെ തുടക്കമായി. ചടങ്ങില്‍ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ലോഗോയുടെയും, കൊച്ചിക്കുവേണ്ടി ഒബ്‌റോണ്‍ സമര്‍പ്പിക്കുന്ന തീം സോങ്ങിന്റെയും റിലീസും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. ഇന്ത്യയിലെ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ കൊച്ചിയുടെ വികസനത്തില്‍ അവര്‍ണ്ണനീയമായ പങ്കുവഹിക്കാന്‍ മലയാളികള്‍ക്കിടയില്‍ മാള്‍ സംസ്‌കാരം ആദ്യമായി അവതരിപ്പിച്ച ഒബ്‌റോണ്‍ മാളിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ കളക്ടര്‍ പറഞ്ഞു. 

ഷോപ്പിങ്ങ്‌ ഉത്സവത്തോടനുബന്ധിച്ച്‌ എല്ലാ ആഴ്‌ചകളിലും, എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെഎല്‍.ഇ.ടി ടിവികള്‍, സ്‌മാര്‍ട്ട്‌ ഫോണുകള്‍, വാച്ചുകള്‍ കൂടാതെ മറ്റ്‌ അനേകം സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക്‌ നല്‍കും. മെഗാ ബംബര്‍ സമ്മാനങ്ങളായി ജീപ്പ്‌ കോംപസ്‌ കാര്‍, ബജാജ്‌ എന്‍എസ്‌ 200 ബൈക്കുകളുമാണ്‌ നല്‍കുന്നത്‌. 
ഏപ്രില്‍ 8 മുതല്‍ 15 വരെ യുള്ള കാലയളവില്‍ 3000 രൂപയ്‌ക്കുമുകളില്‍ പര്‍ച്ചേസ്‌ നടത്തുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും നല്‍കും.
കൂടാതെ കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വനിതകള്‍, വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍, പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ജീവനക്കാര്‍, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ 5 വ്യത്യസ്‌ത മേഖലകളിലെ 10 വീതം വ്യക്തിത്വങ്ങളെ ആദരിക്കുമെന്നും മാനേജിംഗ്‌ ഡയറക്ടര്‍ എം.എം. സുഫൈര്‍ പറഞ്ഞു. ഒബ്‌റോണ്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ എം.എ. ഹുസൈന്‍, മാള്‍ സെന്റര്‍ മാനേജര്‍ ജോജി ജോണ്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എം.വി. മുരളീധരന്‍, വല്‍സല കുമാരി, മാര്‍ക്കറ്റിംഗ്‌ മാനേജര്‍ റിന്റു ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.


No comments:

Post a Comment

23 JUN 2025 TVM