കേരളത്തിനായി കാവിന്‍ കെയറിന്റെമീര ചെമ്പരത്തി താളി
സിനിമ താരം അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു
കൊച്ചി: നീണ്ട, തിളക്കമുള്ള മുടി ഇനി ഒരു വിദൂര സ്വപ്‌നമല്ല. പ്രമുഖ എഫ്എംസിജി കമ്പനിയായ കാവിന്‍ കെയറിന്റെ പ്രശസ്ത ബ്രാന്‍ഡായ മീരയുടെ പേരില്‍ മീര ചെമ്പരത്തി താളി അവതരിപ്പിക്കുന്നു. പരമ്പരാഗത കേശ സംരക്ഷണ ഉല്‍പ്പന്നമായ താളി കൂടുതല്‍ മെച്ചപ്പെടുത്തി സമകാലിക പാക്കേജില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി എത്തിക്കുകയാണ്. അലോവേര, ചെറിയ ഉള്ളി എന്നിവയുടെ ഗുണങ്ങളെല്ലാം അടങ്ങിയതാണ് മീര ചെമ്പരത്തി താളി. സിനിമ താരവും നിര്‍മ്മാതാവുമായ അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം, കാവിന്‍ കെയര്‍ നേതൃത്വ സംഘത്തിന്റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു.
ഓരോ പ്രദേശത്തിനും ആവശ്യമായ ഉല്‍പ്പന്നം അവതരിപ്പിക്കുക എന്ന ആപ്തവാക്യത്തിന്റെ ചുവടുപിടിച്ചാണ് കേരള വിപണിക്കായി പരമ്പരാഗത ശീലങ്ങള്‍ നിലനിര്‍ത്തികൊണ്ട് മീര ചെമ്പരത്തി താളി അവതരിപ്പിക്കുന്നത്. കാവിന്‍ കെയറിന്റെ ഗവേഷണ ടീം വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നത്തില്‍ സ്വാഭാവിക ചേരുവകളായ ചെമ്പരത്തി, ചെറിയ ഉള്ളി, അലോവേര തുടങ്ങിയവയെല്ലാം ചേര്‍ന്നിട്ടുണ്ട്. ഇത് മുടിക്ക് സമഗ്ര സംരക്ഷണവും താരനില്‍ നിന്നും മോചനവും നല്‍കുന്നു. താരന്‍ കളയാനായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതാണ് ഉള്ളിയുടെ നീര്. ഇത് തേച്ച് മുടി കഴുകുമ്പോള്‍ നീണ്ടു നില്‍ക്കുന്ന സുഗന്ധം ലഭിക്കുന്നത് വേനലില്‍ ഉപകാരപ്രദമാണ്.
പരമ്പരാഗത കേശ സംരക്ഷണ മാര്‍ഗങ്ങളും ചേരുവകളും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ എത്തിച്ച് വിശ്വാസം നേടിയിട്ടുള്ള ബ്രാന്‍ഡാണ് മീര. മീര ചെമ്പരത്തി താളിയിലൂടെ ഈ പെരുമ കേരള വിപണിയിലേക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കാവിന്‍ കെയര്‍ സീനിയര്‍ ബ്രാന്‍ഡ് മാനേജര്‍ വെങ്കടേഷ് പറഞ്ഞു. ചെമ്പരത്തിയിലൂടെ പരമ്പരാഗത താളിയുടെ ഗുണങ്ങള്‍ അതേപടി നിലനിര്‍ത്തുന്നുവെന്നും ചെറിയ ഉള്ളി, അലോവേര എന്നിവയുടെ ഗുണങ്ങള്‍ നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും ഈ ഉല്‍പ്പന്നം ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുമെന്നും എല്ലാ വീടുകളിലും എത്തുമെന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.
മീര ചെമ്പരത്തി താളിയുടെ അവതരണത്തിലൂടെ കേരള വിപണിയിലേക്കുള്ള കാവിന്‍കെയറിന്റെ നിര്‍ണായക ചുവടുവയ്പ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എല്ലാ വീടുകളിലും താളി ഉപയോഗിക്കാറുണ്ടെന്നും കാവിന്‍ കെയര്‍ ഇത് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ എത്തിക്കുന്നുവെന്നും ഇതില്‍ അടങ്ങിയിട്ടുള്ള ചേരുവകള്‍ നൂതനമാണെന്നും ഉല്‍പ്പന്നം കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പെട്ടെന്ന് ഹിറ്റാകുമെന്നും നിവിന്‍ പോളിയും നയന്‍താരയും അഭിനയിക്കുന്ന 'ലൗ ആക്ഷന്‍ ഡ്രാമ'യെന്ന ഞങ്ങളുടെ പുതിയ ചിത്രത്തില്‍ ഉല്‍പ്പന്നം അവതരിപ്പിച്ച് മീര ബ്രാന്‍ഡുമായുള്ള സഹകരണം വ്യാപിപ്പിക്കുകയാണെന്നും അജു വര്‍ഗീസ് പറഞ്ഞു.
ഉപഭോക്താവിന് ഒറ്റ നോട്ടത്തില്‍ തന്നെ പുതുമ തോന്നാനായി വെള്ളയും പച്ചയും നിറങ്ങള്‍ ചേര്‍ന്നൊരു പാക്കിലാണ് പുതിയ മീര ചെമ്പരത്തി താളി വരുന്നത്. 80 മില്ലിലിറ്റര്‍ (60 രൂപ), 180 മില്ലിലിറ്റര്‍ (120രൂപ) ബോട്ടിലുകളില്‍ ലഭ്യമാണ്. രണ്ടു രൂപയുടെ ചെറിയ ഷാസെകളായും കേരളത്തിലെ എല്ലാ കടകളിലും ലഭിക്കും.
-കെവിന്‍ കെയര്‍ ബ്രാന്‍ഡ് മാനേജര്‍ വെങ്കിടേഷ് ,സ്റ്റേറ്റ് ഹെഡ് റെനി പി.ഒ., സിനിമ താരം അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് മീര ചെമ്പരത്തി താളി അവതരിപ്പിക്കുന്നു
No comments:
Post a Comment