Tuesday, September 4, 2018

പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായവുമായി 'മൈ സ്‌കൂള്‍ കിറ്റ്‌'




കൊച്ചി: കേരളത്തെ പിടിച്ചു കുലുക്കിയ നൂറ്റാണ്ടിലെ പ്രളയത്തില്‍ പഠനോപകരണങ്ങള്‍ പൂര്‍ണമായോ ഭാഗീകമായോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാനും അവരുടെ മുന്നോട്ടുള്ള പഠനത്തിന്‌ ഒരു കൈത്താങ്ങാകുവാനും കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി മൈ സ്‌കൂള്‍ കിറ്റ്‌ എന്ന പരിപാടി സംഘടിപ്പിക്കുന്നു. 

വിദ്യാര്‍ത്ഥികള്‍ക്ക്‌ അവര്‍ക്കാവശ്യമായ സ്‌കൂള്‍ ബാഗ്‌, നോട്ട്‌ബുക്കുകള്‍, ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സുകള്‍, പേന, പെന്‍സില്‍, പെന്‍സില്‍ ഷാര്‍പ്‌നര്‍, ഇറേസര്‍, ലഞ്ച്‌ ബോക്‌സ്‌, വാട്ടര്‍ ബോട്ടില്‍, കുട തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഐ ടി ജീവനക്കാരില്‍ നിന്നും സ്വീകരിച്ചു അവ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ എത്തിക്കാനാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. പഠനോപകരണങ്ങള്‍ ആവശ്യമുള്ളവര്‍ പ്രതിധ്വനിയുടെ  വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അവര്‍ക്ക്‌ പഠനോപകരണങ്ങള്‍ പ്രതിധ്വനി സൗജന്യമായി എത്തിക്കാന്‍ ശ്രമിക്കും. 

ഇതിനായി ഇന്‍ഫോപാര്‍ക്കിലെ എല്ലാ കെട്ടിടങ്ങളിലും സെസ്സിലെ പ്രധാന കവാടത്തിലും സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ പഠനോപകരണങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്‌. സെപ്‌തംബര്‍ 7 വരെ ഈ ബോക്‌സുകളില്‍ നിക്ഷേപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9446986502, 9447408329 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...