കൊച്ചി:
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങുമായി മുത്തൂറ്റ് ഫിനാന്‍സ്
ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മുത്തൂറ്റ് ഹോംഫിന്‍ ഇന്ത്യാലിമിറ്റഡ്. ഇതിന്റെ
ഭാഗമായി `പുനര്‍നിര്‍മ്മാണ്‍ കേരള`എന്ന പേരില്‍ വീടുകള്‍ അറ്റകുറ്റ പണി നടത്തി
നവീകരിക്കുന്നതിനുള്ള വായ്‌പ നല്‍കും. പ്രളയം ബാധിച്ച മേഖലകളിലെ കേടുപാടുകള്‍
സംഭവിച്ച വീടുകള്‍ക്ക് പുതുക്കി പണിയുന്നതിനുള്ള വായ്‌പ ലഭിക്കും.
പ്രളയം
ബാധിച്ച മേഖലകളില്‍ ഉള്ള വീടുകള്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ ഈ വായ്‌പ ലഭിക്കും.
കേരളത്തില്‍ താമസിക്കുന്നവരല്ലെങ്കിലും വായ്‌പ്പക്ക് അര്‍ഹരാണ്. 1 ലക്ഷംരൂപ
മുതല്‍ 10 ലക്ഷം വരെയാണ് വായ്‌പ അനുവദിക്കുക.
ഡിസംബര്‍ 31 വരെ ഈ വായ്‌പ
ലഭ്യമാകും. 20 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും നല്‍കും. അര്‍ഹരായവര്‍ക്ക്
പിഎംഎവൈ പ്രകാരമുള്ള ആനുകൂല്യങ്ങളും ഉണ്ടാകും.
No comments:
Post a Comment