Tuesday, September 4, 2018

ലിമിറ്റഡ്‌ പിരിയഡ്‌ 'ഡി സെര്‍വ്‌' ഓഫറുമായി ഇസൂസു



കൊച്ചി : ഇന്ത്യയിലെ ഡിമാക്‌സ്‌ റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക്‌ മൂന്ന്‌ വര്‍ഷത്തേക്ക്‌ സൗജന്യമായി മെയിന്റനന്‍സ്‌ ചെയ്‌തുകൊടുക്കുന്ന ഡി സെര്‍വ്‌ ഓഫര്‍ ഇസൂസു മോട്ടോര്‍സ്‌ ഇന്ത്യ അവതരിപ്പിച്ചു. സെപ്‌തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ വാഹനം വാങ്ങുന്നവര്‍ക്കാണ്‌ അധിക ചിലവില്ലാതെ ഡി സെര്‍വ്‌ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.

മൂന്നു വര്‍ഷത്തെക്ക്‌ അല്ലെങ്കില്‍ 100000 കിലോ മീറ്റര്‍ (ഏതാണോ ആദ്യം) സൗജന്യ പരിപാലനം ഇതില്‍ പിഎംഎസ്‌ പാര്‍ട്‌സ്‌, ലുബ്രികന്റ്‌ ലേബര്‍ കോസ്റ്റ്‌സ്‌, ചില തേയ്‌മാനം സംഭവിക്കുന്ന ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പക്ഷെ വാഹനാപകടം മൂലമുണ്ടാകുന്ന കേടുപാടുകള്‍ ഈ സ്‌കീം വഴി പരിഹരിച്ചു നല്‍കുന്നതല്ല.

*

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...