Tuesday, December 10, 2019

പ്ലാറ്റിനം ലൗ ബാന്‍ഡുകളുമായി പ്ലാറ്റിനം ഗില്‍ഡ്



കൊച്ചി: ആഗോള പ്ലാറ്റിനം ആഭരണ വിപണിയുടെ വികസനം ലക്ഷ്യമിട്ട് 1975-ല്‍ സ്ഥാപിക്കപ്പെട്ട വിപണന സംഘടനയായ പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷനല്‍ (പിജിഐ) അതിന്റെ പ്ലാറ്റിനം ഡേയ്‌സ് ഓഫ് ലൗ പരമ്പരയില്‍ ഗ്രേറ്റര്‍ റ്റുഗദര്‍ എന്ന പേരില്‍ പ്ലാറ്റിനം ലൗ ബാന്‍ഡുകള്‍ വിപണിയിലിറക്കി. സോ ഡിഫറന്റ് ആന്‍ഡ് സോ ഇന്‍ ലൗ, ട്വിന്‍ സോള്‍സ് ഇന്‍ ലൗ, ദി സര്‍ക്ക്ള്‍ ഓഫ് ലൗ എന്നീ മൂന്ന് ഇതിവൃത്തങ്ങളിലാണ് ലൗ ബാന്‍ഡുകള്‍ വിപണിയിലെത്തിയിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ വിപരീതങ്ങള്‍ ആകര്‍ഷിക്കുന്നു എന്ന തത്വത്തിലാണ് ആദ്യ ഇതിവൃത്തം ഊന്നുന്നത്. കണ്ണാടിയിലെ പ്രതിച്ഛായപോലെ സംഭവിക്കുന്ന തരം ബന്ധങ്ങളുടെ ഡിസൈനാണ് സാമ്യമുള്ള ടെക്‌സ്ചറുകളും സമാന മോടിഫുകളുമായെത്തുന്ന ട്വിന്‍ സോള്‍സ് ഇന്‍ ലൗവില്‍ പ്രതിഫലിക്കുന്നത്. സ്ത്രീയ്ക്കു പുരുഷനുമിടയില്‍ പരസ്പര പൂരകങ്ങളാകുന്ന വൃത്താകാര രൂപകല്‍പ്പനയും ഇടകലര്‍ന്ന വര്‍ണങ്ങളുമാണ് ദി സര്‍ക്ക്ള്‍ ഓഫ് ലവിലുള്ളത്. രാജ്യത്തെ എല്ലാ പ്രമുഖ ജ്വല്ലറി ഷോപ്പുകളിലും വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്ന പ്ലാറ്റിനം ഡേയ്‌സ് ഓഫ് ലൗവിന്റെ വിലനിലവാരം ആരംഭിക്കുന്നത് 45,000 രൂപയില്‍.

പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി പിജിഐക്കു കീഴിലുള്ള പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ നടപ്പാക്കുന്ന ക്വാളിറ്റി അഷ്വറന്‍സ് സ്‌കീം ഓഡിറ്റു ചെയ്യുന്നതിനായി ട്രസ്റ്റ് എവര്‍ അഷ്വറന്‍സ് സര്‍വീസസ് എന്ന സ്ഥാപനത്തെ നിയമിച്ചതായും പിജിഐയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍ എവിടെ നിന്നും വാങ്ങുന്ന അംഗീകൃത പ്ലാറ്റിനം ആഭരണങ്ങള്‍ക്കൊപ്പം ക്വാളിറ്റ് അഷ്വറന്‍സ് കാര്‍ഡും ആഭരണത്തിനുള്ളില്‍ പിടി950 എന്ന പരിശുദ്ധിമുദ്രയും ഈ സ്‌കീമിനു കീഴില്‍ ലഭ്യമാണ്. 1000 ഘടകത്തില്‍ ചുരുങ്ങിയത് 950 ഘടകവും പ്ലാറ്റിനമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതൊരു ബൈ-ബാക്ക് ഉറപ്പായും ഉപയോഗിക്കാവുന്നതാണ്.

പിജിഐ സ്ഥാപിക്കപ്പെട്ടതിനു ശേഷം ഇതുവരെ ആഗോളതലത്തില്‍ 8 കോടി ഔണ്‍സ് പ്ലാറ്റിനം ആഭരണങ്ങള്‍ക്കുള്ള വിപണി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്

No comments:

Post a Comment

ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു

  കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...