യുവത്വം നിറയുന്ന സവിശേഷമായ സുഗന്ധനിരയാണ് ഫാസ്റ്റ്ട്രാക്കിന്‍റേത്
നടി അനന്യ പാണ്ഡെ ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് സുഗന്ധങ്ങളുടെ രംഗത്തേയ്ക്ക് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകളുമായി എത്തുന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെ, ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ പുറത്തിറക്കി. ചടങ്ങില്‍ അനന്യയെ ഫാസ്റ്റ്ട്രാക്കിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു.
യുവാക്കളുടെ ഫാഷനുമായി ഒത്തുപോകുന്നതാണ് ഫാസ്റ്റ്ട്രാക്ക് ബ്രാന്‍ഡ്. യുവാക്കള്‍ക്കായി ഒട്ടേറെ ഫാഷന്‍ ആക്സസറികള്‍ ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. സുഗന്ധവുമായി ബന്ധപ്പെട്ട ഭാവനകള്‍ക്ക് പുതുരൂപം നല്കാനായി രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. ട്രാന്‍സ്, ബീറ്റ് ആന്‍ഡ് പള്‍സ് എന്നിങ്ങനെ യുവാക്കള്‍ക്കും യുവതികള്‍ക്കുമായും സോളോ എന്ന പേരില്‍ സിഗ്നേച്ചര്‍ യുണിസെക്സ് പെര്‍ഫ്യൂമും ഉള്‍പ്പെടെ ഏഴ് വ്യത്യസ്ത പെര്‍ഫ്യൂമുകളാണ് ഫാസ്റ്റ്ട്രാക്ക് പുറത്തിറക്കിയിരിക്കുന്നത്.
ഓരോ മൂഡിനും അവസരത്തിനും അനുയോജ്യമാകുന്ന രീതിയില്‍ ലോകത്തിലെതന്നെ ഏറ്റവും മികച്ച പെര്‍ഫ്യൂമേഴ്സ് രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. വര്‍ണശബളവും രസം പകരുന്നതും എടുപ്പുള്ളതുമാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍.
മികച്ച സുഗന്ധം പ്രസരിപ്പിക്കുകയെന്നത് ഭംഗിയായി അണിഞ്ഞൊരുങ്ങുന്നതില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍സ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത പറഞ്ഞു. അതുകൊണ്ടാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ മികച്ച ഗുണമേന്മയില്‍ അവതരിപ്പിക്കുന്നത്. രാജ്യത്ത് പുതിയ പ്രവണതകള്‍ അവതരിപ്പിക്കുന്ന പെര്‍ഫ്യൂം ബ്രാന്‍ഡ് ആയിരിക്കും ഫാസ്റ്റ്ട്രാക്ക് എന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും സ്റ്റൈലിഷ് ബ്രാന്‍ഡുകളില്‍ ഒന്നായ ടൈറ്റന്‍ കമ്പനിയുടെ മുഖമാകുന്നതില്‍ സന്തോഷമുണ്ടെന്ന് യുവതാരം അനന്യ പാണ്ഡെ പറഞ്ഞു. അതിശയിപ്പിക്കുന്നതും മികച്ച തനിമയുള്ളതുമാണ് ഫാസ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. നിങ്ങളുടെ വ്യക്തിത്വത്തിനു ചേര്‍ന്നതും നിങ്ങളെ വേര്തിരിച്ചുനിര്ത്തുന്നതുമാ ണ് ഫാസ്റ്റ്ട്രാക്കിന്‍റെ വൈവിധ്യമാര്‍ന്ന പെര്‍ഫ്യൂമുകള്‍ എന്ന് അനന്യ പറഞ്ഞു.
ട്രാന്‍സ്, ബീറ്റ് ആന്‍ഡ് പള്‍സ് എന്നിവയ്ക്ക് 100 മില്ലിലിറ്ററിന് 845 രൂപയും സോളോയ്ക്ക് 995 രൂപയുമാണ് വില. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ഫാസ്റ്റ്ട്രാക്ക്ഡോട്ട്ഇന്‍ എന്ന വെബ്സൈറ്റിലും പ്രമുഖ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകളിലും ബ്യൂട്ടി, കോസ്മെറ്റിക് സ്റ്റോറുകളിലും ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ ലഭിക്കും.
ഫോട്ടോ ക്യാപ്ക്ഷന്‍:
മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെ, ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ പുറത്തിറക്കുന്നു.
No comments:
Post a Comment