Wednesday, August 26, 2020

കിടിലന്‍ ഓണം ഓഫറുമായി വി-ഗാര്‍ഡ്



കൊച്ചി:
 ഈ ഓണം സീസണില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക്, ഇലക്ടിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചു.  ബജാജ് ഫിനാന്‍സുമായി സഹകരിച്ചാണ് ആകര്‍ഷകവും ചെലവ് കുറഞ്ഞതുമായ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം 3000 രൂപയ്ക്കു മുകളില്‍ വിലയുള്ള വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ ബജാജ് ഫിനാന്‍സ് ഇഎംഐ കാര്‍ഡ് ഉപയോഗിച്ച് പര്‍ചേസ് ചെയ്യാം. ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, ഡിജിറ്റല്‍ യുപിഎസ്, ഫാന്‍, വോള്‍ട്ടേജ് സ്റ്റെബിലൈസര്‍, എയര്‍ കൂളര്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ ഓഫര്‍. ഫാനുകള്‍ക്കും സ്റ്റെബിലൈസറുകള്‍ക്കും വി-ഗാര്‍ഡ് ആദ്യമായാണ് ഇഎംഐ ഓഫര്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഷോപ്പുകളില്‍ ഈ ഓഫര്‍ ലഭിക്കും.

'ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും വേണ്ടത് മികച്ച ഉല്‍പ്പന്നങ്ങളാണ്. ഇത് അവര്‍ക്ക് ലളിതമായി ലഭ്യമാക്കാന്‍ വി-ഗാര്‍ഡ് പ്രതിജ്ഞാബദ്ധരാണ്. ബജാജ് ഫിനാന്‍സുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ലളിതമായും സൗകര്യപ്രദമായ രീതിയില്‍ ഈ വെല്ലുവിളി നിറഞ്ഞ കാലത്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്,' വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റ് എം. വി മുരളീധരന്‍ പറഞ്ഞു.

കേരളത്തിലുടനീളം ബജാജ് ഫിനാന്‍സ് ഇഎംഐ കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ ഒരു സൈ്വപിലൂടെ വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ പര്‍ചേസ് ചെയ്യാന്‍ ഇതുവഴി സാധിക്കും. നീണ്ട ഡോക്യുമെന്റേഷന്‍ പ്രോസസും ആവശ്യമില്ല. വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങളുടെ ലഭ്യത ബജാജ് ഫിനാന്‍സ് ആര്‍ഇഎംഐ മൊബൈല്‍ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാനും കഴിയും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...