Thursday, May 25, 2023

വോഗ്‌ ഐ വെയര്‍ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു

 


 ആഗോളതലത്തില്‍ പ്രശസ്‌തമായ കണ്ണട ബ്രാന്‍ഡായ വോഗ്‌ ഐ വെയര്‍ ഈ വര്‍ഷം അതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു.

ഈ പ്രത്യേക അവസരത്തെ അടയാളപ്പെടുത്തുന്നതിനായി, ബ്രാന്‍ഡ്‌ അവരുടെ ഇന്ത്യന്‍ ബ്രാന്‍ഡ്‌ ഫേസായ തപ്‌സി പന്നു അവതരിപ്പിക്കുന്ന ലെറ്റസ്‌ വോഗ്‌ ലൈക്ക്‌ സൂപ്പര്‍ സ്റ്റാര്‍ എന്ന പുതിയ കാമ്പെയ്‌ന്‍ പുറത്തിറക്കി. വൈവിധ്യപൂര്‍ണ്ണവും വര്‍ണ്ണാഭമായതും ഉയര്‍ന്ന ശൈലിയിലുള്ളതുമായ പ്രത്യേകം ക്യൂറേറ്റ്‌ ചെയ്‌ത വോഗ്‌ ഐവെയറിന്റെ ആനിവേഴ്‌സറി എഡിഷനും ഈ അവസരത്തില്‍ കമ്പനി പുറത്തിറക്കി.
2990 രൂപ മുതല്‍ വില വരുന്ന വോഗ്‌ ഐവെയര്‍ സ്‌റ്റൈലുകളുടെ ഏറ്റവും പുതിയ ശേഖ
രം ടൈറ്റന്‍ ഐപ്ലസ്‌, ആമസോണ്‍ ഇന്ത്യ, അജിയോ, നൈകാ, ടാറ്റാക്ലിക്ക്‌, സണ്‍ഗ്ലാസ്‌ ഹട്ട്‌ തുടങ്ങിയ എല്ലാ മുന്‍നിര സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ലഭ്യമാണ്‌.
50 വര്‍ഷത്തെ നാഴികക്കല്ലില്‍ വോഗ്‌ ഐവെയറിന്‌ വലിയ അഭിനന്ദനങ്ങള്‍. ഒറിജിനാലിറ്റിക്കും ഇന്‍ക്ലൂസിവിറ്റിക്കും വേണ്ടി എപ്പോഴും നിലകൊള്ളുന്ന ഒരു ബ്രാന്‍ഡുമായി സഹകരിക്കാന്‍ കഴിഞ്ഞത്‌ എനിക്ക്‌ ഒരു തികഞ്ഞ ബഹുമതിയാണഈ മാര്‍ക്വീ ബ്രാന്‍ഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടയാണ്‌.
പ്രേക്ഷകരുടെ യഥാര്‍ത്ഥ ചിന്തകളെയും വികാരങ്ങളെയും പ്രതിനിധീകരിക്കുന്ന പുതിയ കാമ്പെയ്‌ന്‍ സ്വയം വിശ്വസിക്കാനും സ്വന്തം മൗലികതയില്‍ അഭിമാനിക്കാനും പ്രോത്സാഹിപ്പിക്കുന്നു.
നമ്മുടെ ജീവിതത്തില്‍ നമ്മള്‍ എല്ലാവരും സൂപ്പര്‍സ്റ്റാറുകളാണെന്ന്‌ ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു;
അതിനാല്‍ വരൂ, എന്നോടൊപ്പം, ലെറ്റസ്‌ വോഗ്‌ ലൈക്ക്‌ സൂപ്പര്‍സ്റ്റാര്‍സ്‌.'' പുതിയ പ്രചാരണത്തെക്കുറിച്ച്‌ നടി തപ്‌സി പന്നു പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...