Monday, June 19, 2023

മിഷോ പുതിയ ബ്രാന്‍ഡ്‌ ഐഡന്റിറ്റി പുറത്തിറക്കി

 


കൊച്ചി ഇ- കോമേഴ്‌സ്‌ മാര്‍ക്കറ്റ്‌ പ്ലേസ്‌ ആയ മിഷോ തങ്ങളുടെ പുതിയ ഐഡന്റിറ്റി പ്രഖ്യാപിച്ചു.


ദശലക്ഷക്കണക്കിന്‌ ഇന്ത്യന്‍ ഷോപ്പര്‍മാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ഏകജാലക തിരച്ചില്‍ പ്ലാറ്റ്‌ ഫോം എന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്‌ മിഷോ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.
ഇ- പ്ലാറ്റ്‌ഫോമിന്റെ സമഗ്രമായ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം അവതരിപ്പിക്കുന്നു. ഭൂമി ശാസ്‌ത്രം, ഭാഷ, ലിംഗഭേദം, പ്രായം എന്നിവയിലൂടനീളമുള്ള ഉപഭോക്താക്കള്‍ക്ക്‌ നവീന അനുഭവം നല്‍കുന്നതിനു സഹായിക്കുക കൂടി മിഷോ ഈ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നു
ഇന്ത്യയുടെ വൈവിധ്യങ്ങളുടെ ചടുലതയും മഹത്വവും ഉള്‍ക്കൊണ്ട്‌
പുതിയ വര്‍ണ പാലറ്റില്‍ ജമുനി, ആം എന്നീ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഉപഭോക്താവിനും വില്‍പ്പനക്കാര്‍ക്കും ഇടയില്‍ ആത്മവിശ്വാസത്തിന്റെയും വ്യിക്തിത്വത്തിന്റേയും സവിശേഷതകള്‍ ഉണര്‍ത്തുക എന്നതാണ്‌ ഈ പുതുക്കിയ വര്‍ണ പാലറ്റ്‌ കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.
മിഷോ ഇ - കോമേഴ്‌സ്‌ പ്ല ാറ്റ്‌ ഫോം ആപ്ലിക്കേഷനില്‍ ക്ലിക്ക്‌ ചെയ്യുന്നത്‌ മുതല്‍ ഒരു പുഷ്‌ അഫ്‌ അറിയിപ്പ്‌ സ്വീകരിക്കുന്നതുവരെ ഉപഭോക്തൃ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും മിഷോയുടെ പെപ്പി സിഗ്നേച്ചര്‍ ട്രാക്ക്‌ പ്ലേ ചെയ്യുന്നു. മലയാളം , ഹിന്ദി , തുടങ്ങിയ എട്ട്‌ ഭാഷകളിലും സോണിക്‌ ഐഡന്റിറ്റി ലോഞ്ച്‌ ചെയ്യും .
2015ല്‍ ആരംഭിച്ചതു മുതല്‍ ഉപഭോക്താക്കളുമായി വൈകാര്യ ബന്ധം ശക്തമാക്കാന്‍ കമ്പനിയുടെ മിഷോ ഓഡിറ്റററി ടച്ച്‌ പോയിന്റുകള്‍ പ്രയോജനപ്പെടുത്തുന്നു.
കമ്പനിയുടെ സോണിക്‌ ഐഡന്റിറ്റി ഒരു ഓണ്‍ലൈന്‍ ഓര്‍ഡര്‍ പ്രതീക്ഷിക്കുമ്പോള്‍ തന്നെ പ്രതീയുടെ ആവേശവും പകര്‍ത്തുന്നുവെന്ന്‌ മിഷോയുടെ സ്ഥാപകനും സിഇഒയുമായ വിദ്വിത്‌ ആത്രേ പറഞ്ഞു.
ലളിതവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഇ കോമേഴ്‌സ്‌ പ്ലറ്റ്‌ഫോം നിര്‍മ്മിച്ചു 2023ല്‍ അവതരിപ്പിക്കുന്ന ഈ ബ്രാന്‍ഡ്‌ പുതുമകള്‍
കമ്പനിയെ അതിന്റെ നിലവിലുള്ള ഐഡന്റിറ്റി നിലനിര്‍ത്തുന്നതിനോടൊപ്പം വളര്‍ച്ചയുടെ സ്‌കെയിലും കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്ന്‌ വിദ്വിത്‌ ആത്രേ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...