Thursday, June 8, 2023

യുവതി സെലക്ഷനുമായി ഫോറസ്റ്റ്‌ എസന്‍ഷ്യല്‍സ്‌



കൊച്ചി: ഫോറസ്റ്റ്‌ എസന്‍ഷ്യല്‍സ്‌ തങ്ങളുടെ ഏറ്റവും പുതിയ ഫേസ്‌ ആന്‍ഡ്‌ ബാത്ത്‌ ഉല്‍പ്പന്നങ്ങളുടെ ശേഖരമായ യുവതി സെലക്ഷന്‍ അവതരിപ്പിച്ചു. കൗമാരക്കാരിയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുകയും സ്വന്തം വ്യക്തിത്വവും പാതയും രൂപപ്പെടുത്തുകയും ചെയ്യുന്ന ജീവിത ഘട്ടത്തെ സൂചിപ്പിക്കുന്ന യുവതി എന്ന പുരാതന ആയുര്‍വേദ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയാണ്‌ പുതിയ യുവതി സെലക്ഷന്‍. 



14കാരിയായ മലീഷ ഖര്‍വയാണ്‌ ഫോറസ്റ്റ്‌ എസന്‍ഷ്യല്‍സിന്റെ പുതിയ യുവതി സെലക്ഷന്‍ അവതരിപ്പിക്കുന്നത്‌. 4,950 രൂപ വിലയുള്ള 7 ഉല്‍പ്പന്നങ്ങളുടെ ഫേസ്‌ ആന്‍ഡ്‌ ബാത്ത്‌ ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞ ഒരു വലിയ ബോക്‌സും നാല്‌ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ 1,800 രൂപ വില വരുന്ന ഒരു ചെറിയ ബോക്‌സും യുവതി ശേഖരത്തിലുണ്ട്‌. ബോക്‌സുകള്‍ കടകളിലും ഓണ്‍ലൈനിലും www.forestessentialsindia.comലും ലഭ്യമാണ്‌

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...