കൊച്ചി :450 സി.സി. എന്‍ജിന്‍റെ കരുത്തുമായി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് മറ്റൊരു മോഡല്‍ കൂടി നിരത്തുകളിലേക്ക് എത്തുന്നു. ഗറില്ല 450 എന്ന പേരില്‍.
റെട്രോ റോഡ്സ്റ്റര്‍ ബൈക്ക് ശ്രേണിയിലേക്കാണ് ഈ മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് പ്ലെയ്സ് ചെയ്തിരിക്കുന്നത്. മൂന്ന് വേരിയന്‍്റുകളില്‍ എത്തുന്ന ഈ പുതിയ മോഡലിന് 2.39 ലക്ഷം രൂപ മുതല്‍ 2.54 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ഹിമാലയന്‍ 450-യുമായി പ്ലാറ്റ്ഫോം പങ്കിട്ടെത്തുന്ന ആദ്യ മോഡല്‍ എന്ന സവിശേഷതയും ഗറില്ല 450-ക്ക് ഉണ്ട്.അടിസ്ഥാന വേരിയന്‍റിന് അനലോഗ് എന്നും മധ്യനിര പതിപ്പിന് ഡാഷ് എന്നും ഉയര്‍ന്ന വകഭേദത്തിന് ഫ്ളാഷ് എന്നും പേര് നല്‍കിയാണ് ഗറില്ല 450 എത്തിയിരിക്കുന്നത്.
No comments:
Post a Comment