Thursday, July 25, 2024

കാറുകള്‍ വാങ്ങുന്നവര്‍ക്കായി വിഷ്ബോക്സ് പുറത്തിറക്കി മേഴ്സിഡീസ് ബെന്‍സ്






കൊച്ചി: കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി വിഷ്ബോക്സ് പുറത്തിറക്കി മേഴ്സിഡീസ് ബെന്‍സ്. സ്റ്റെപ്പപ്പ് ഇഎംഐ, ഉയര്‍ന്ന വാര്‍ഷിക അടവുമായി കുറഞ്ഞ ഇഎംഐ, ഇഎംഐ ഹോളിഡേ തുടങ്ങിയവയാണ് വിഷ്ബോക്സില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ചെറിയ ഇഎംഐയില്‍ തുടങ്ങി വലുതായി അവസാനിക്കുന്നതാണ് സ്റ്റെപ്പപ്പ് ഇഎംഐ സംവിധാനം. ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ബിസിനസ് അഭിവൃദ്ധി പ്രതക്ഷീക്കുന്നവര്‍ക്കുമെല്ലാം ഇത് ഉപകരിക്കും. 39,000 ആണ് തുടക്ക ഇഎംഐ. പ്രതിമാസം ചെറിയ പെയ്മെന്‍റും വലിയ വാര്‍ഷിക  അടവും നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ളതാണ് ഈസി ആന്വല്‍ ബെനിഫിറ്റ്. വാര്‍ഷിക ബോണസ് പോലുള്ളവ പ്രതീക്ഷിക്കുന്നവര്‍ക്ക് ഇത് ഉപകരിക്കും. 60,000 രൂപയാണ് തുടക്കം. ആദ്യ മൂന്നു മാസം ഇഎംഐ ഇല്ലാതിരിക്കുന്നതാണ് ഇഎംഐ ഹോളിഡേ.  വാഹനം വാങ്ങുമ്പോള്‍ പണം ചെലവിട്ടതിനാല്‍ ആശ്വാസം വേണ്ടവരെ ഉദ്ദേശിച്ചുള്ളതാണിത്. നാലാമത്തെ മാസം മുതലാണ് തിരിച്ചടവ് തുടങ്ങുക. 57,000 രൂപയിലാണു തുടക്കം.
മേഴ്സിഡീസ് ബെന്‍സില്‍നിന്നുള്ള സ്റ്റാര്‍ എഗിലിറ്റി പ്ലസ് ഫിനാന്‍ഷ്യല്‍ സര്‍വിസസിന്‍റെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സമഗ്രപാക്കേജുകള്‍, ബൈബാക്ക് മൂല്യം, വര്‍ധിത വോറന്‍റി, 40 ശതമാനം കുറഞ്ഞ പ്രതിമാസ അടവുകള്‍ തുടങ്ങിയവ ഉള്‍ക്കൊളളുന്നതാണ് മേഴ്സിഡീസിന്‍റെ സ്റ്റാര്‍ എഗിലിറ്റി പ്ലസ്.

No comments:

Post a Comment

23 JUN 2025 TVM