Tuesday, September 15, 2015

മോട്ടറോളയില്‍ നിന്നും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍

 മോട്ടറോളയില്‍ നിന്നും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വരുന്നു. തങ്ങളുടെ വില കൂടിയ മോഡലായ മോട്ടോ എക്‌സ് വിപണിയില്‍ ക്ലച്ച് പിടിക്കുന്നില്ലാന്നു കണ്ടാണ് ഗുഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കളം മാറ്റി ചവിട്ടുന്നത്.
വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ മോട്ടോ ജി കമ്പനി പുറത്തിറക്കി. 180 ഡോളറാണ് ഏകദേശ വില.
പക്ഷെ വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനയില്‍ ഫോണ്‍ ലഭ്യമാകില്ല. ബ്രസീല്‍, ചിലി, പെറു എന്നിവടങ്ങളിലെ ഉപഭോക്താക്കളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.
സാധാരണ വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് വലിയ സ്‌ക്രീന്‍ സൈസാണ് മോട്ടോ ജിയുടെ പ്രധാന ആകര്‍ഷണം. ആന്‍ഡ്രിയോഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഫോണിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നത് അതിന്റെ ഭാരമാണ്. മറ്റു ഫോണുകളെക്കാളും ഭാരം കൂടതലാണിതിന്.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...