Monday, September 14, 2015

സ്‌ക്കോഡ ഇന്ത്യ 15.75 ലക്ഷം രൂപ വിലയ്‌ക്ക്‌ ഒക്ടാവിയ ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചു


കൊച്ചി: സ്‌ക്കോഡ ഇന്ത്യ തങ്ങളുടെ ഒക്ടാവിയ ആനിവേഴ്‌സറി എഡിഷന്‍ 15.75 ലക്ഷം രൂപ എന്ന ആകര്‍ഷകമായ വിലയില്‍ ( ഡെല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില) അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായി വിപ്ലവകരമായ സ്‌മാര്‍ട്ട്‌ ലിങ്ക്‌ കണക്ടിവിറ്റി അവതരിപ്പിച്ചു കൊണ്ടാണ്‌ പുതിയ എഡിഷന്‍ എത്തുന്നത്‌. റിയര്‍ വ്യൂ ക്യാമറ, കീലെസ്‌ എന്‍ട്രിയും എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ചെയ്യലും നിര്‍ത്തലും, പിന്നിലെ വശങ്ങളിലെ എയര്‍ ബാഗുകള്‍, സ്‌്‌റ്റിയറിങ്‌ വീലിലെ ഗിയര്‍ ഷിഫ്‌റ്റ്‌ കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സവിശേഷതകളും ഇതിലുണ്ട്‌. പിന്നില്‍ വശങ്ങളിലെ രണ്ട്‌ എയര്‍ ബാഗുകള്‍ അവതരിപ്പിക്കുന്നതോടെ ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതത്വം ലഭ്യമാക്കിക്കൊണ്ട്‌ ഒക്ടോവിയ ശ്രേണിക്ക്‌ എട്ട്‌ എയര്‍ ബാഗുകളാവും.

കാറും മൊബൈലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതായിരിക്കും സ്‌മാര്‍ട്ട്‌ ലിങ്ക്‌ സംവിധാനം. സ്‌ക്രീനിലെ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സ്‌ക്രീനില്‍ തെരഞ്ഞെടുത്ത സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇത്‌ ഉപഭോക്താവിനെ സഹായിക്കും. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്‌ഡ്‌ ഓട്ടോ, മിറര്‍ ലിങ്ക്‌ സിസ്‌റ്റംസ്‌ എന്നിവ ഉള്‍പ്പെടെയുള്ള ഇന്റഗ്രേറ്റഡ്‌ കണക്ടിവിറ്റി ലഭ്യമായ സ്‌മാര്‍ട്ട്‌ ലിങ്ക്‌ ആയിരിക്കും ഒക്ടോവിയ ലഭ്യമാക്കുന്നത്‌. സ്‌മാര്‍ട്ട്‌ ഫോണില്‍ ഉള്ളവ സെന്‍ട്രല്‍ സ്‌ക്ക്രീനില്‍ ഡിസ്‌പ്‌ളെ ചെയ്യും വിധമാണ്‌ ഇവയുടെ പ്രവര്‍ത്തനം.

സ്ഥല സൗകര്യം, കാലോചിതമായ രൂപകല്‍പ്പന, ഉയര്‍ന്ന രീതിയിലെ പ്രവര്‍ത്തനങ്ങള്‍, ഉന്നത നിലവാരമുള്ള സുരക്ഷയും സൗകര്യങ്ങളും, ഉയര്‍ന്ന ഇന്ധന ക്ഷമത എന്നിവയും ഒക്ടോവിയയ്‌ക്കുണ്ട്‌. വലിയ അഞ്ചാമത്തെ ഡോര്‍ ഉള്ളതിന്റെ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന മികച്ച രൂപകല്‍പ്പനയാണ്‌ ഒക്ടോവിയയുടെ ഒരു പ്രധാന ആകര്‍ഷണം. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...