Friday, December 11, 2015

മോട്ടോ ജിയുടെ ടര്‍ബോ സ്‌മാര്‍ട്‌ ഫോണ്‍



കൊച്ചി : ഒക്‌ടാകോര്‍ പ്രോസസറും
ടര്‍ബോ പവര്‍ ചാര്‍ജറും കരുത്തു പകരുന്ന മോട്ടോജിയുടെ ടര്‍ബോ സ്‌മാര്‍ട്‌ ഫോണ്‍ വിപണിയിലെത്തി. 1.5 ഗെഗാ ഹെട്‌സ്‌ ക്വാള്‍കോം സ്‌നാപ്‌ ഡ്രാഗണ്‍ ഒക്‌ടാകോര്‍ ലഭ്യമാക്കുന്ന ഗ്രാഫിക്‌സ്‌ സാധ്യതകള്‍, 2 ജിബി റാം, അതിവേഗത എന്നിവയാണ്‌ പ്രധാന ഘടകങ്ങള്‍. 
ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്‌ 5.1.1, 16 ജിബി സ്റ്റോറേജ്‌ മൈക്രോ എസ്‌ഡി കാര്‍ഡില്‍ 32 ജിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ സ്റ്റോറേജ്‌, 5.59 ഇഞ്ച്‌ നീളം, 2.85 ഇഞ്ച്‌ വീതി, 0.24-0.48 ഇഞ്ച്‌ കര്‍വ്‌, കേവലം 155 ഗ്രാം ഭാരം, 5 ഇഞ്ച്‌ ഡിസ്‌പ്ലേ എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍.
2470 എംഎഎച്ച്‌ ബാറ്ററി, 13 എംപി റിയര്‍ കാമറ, ഓട്ടോ ഫോക്കസ്‌, സ്ലോ മോഷന്‍ വീഡിയോ, 5 എംപി ഫ്രണ്ട്‌ കാമറ, ഇരട്ട മൈക്രോ സിം, 4.0 എല്‍ഇ ബ്ലൂടൂത്ത്‌ എന്നിവയാണ്‌ മറ്റ്‌ ഘടകങ്ങള്‍.
ഡീപ്‌ സീ ബ്ലൂ ബാക്‌, വെള്ള കലര്‍ന്ന സ്ലേയ്‌റ്റ്‌ ബാക്‌ എന്നീ നിറങ്ങളില്‍ ലഭ്യം. വില 14,499. ഡിസംബര്‍ 13 വരെ ഫ്‌ളിപ്‌കാര്‍ട്ടിലും ലഭിക്കും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...