തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ജോബ്
പോര്‍ട്ടലായ babajob.com ന്റെ പ്രവര്‍ത്തനം സാധാരണ തൊഴിലാളി മേഖലയിലേയ്‌ക്കും
വ്യാപിപ്പിച്ചു. പ്രസ്‌തുത മേഖലയിലെ നിരവധി വന്‍കിട തൊഴില്‍ ദാതാക്കള്‍ ബാബാ ജോബ്
ഡോട് കോമിനുണ്ട്.
ഓഫീസ് സ്റ്റാഫ്, ഡെലിവറി ബോയ്‌സ്, ഡ്രൈവര്‍മാര്‍,
പാചകക്കാര്‍, വീട്ടുജോലിക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, ബ്യൂട്ടീഷ്യ�ാര്‍,
റിസപ്‌ഷനിസ്റ്റുകള്‍ എന്നിവര്‍ക്കാണ് കമ്പനി തൊഴില്‍ ഉറപ്പ്
നല്‍കുന്നത്.
മാനേജ്‌മെന്റ്, സെയില്‍സ്, ഫിനാന്‍സ്, എഞ്ചിനീയറിംഗ്, ഐടി,
ബിപിഒ, ഡാറ്റാ എന്‍ട്രി, അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലും കമ്പനി സജീവമാണ്.
ഇന്ത്യയിലെവിടെയും തൊഴില്‍ തേടുന്നവര്‍ക്ക് ബാബാ ജോബുമായി ബന്ധപ്പെടാം. 0888
000 4444 എന്ന നമ്പറിലേയ്‌ക്ക് ഒരു മിസ്‌ഡ് കോള്‍ ചെയ്‌താല്‍ ഉടന്‍തന്നെ
ബാബാജോബ് ഐവിആര്‍ വഴി ഉദ്യോഗാര്‍ത്ഥിയെ ബന്ധപ്പെടും. ഉദ്യോഗാര്‍ത്ഥിയുടെ
പൂര്‍ണവിവരം ഐവിആര്‍ (ഇന്റര്‍ ആക്‌ടീവ് വോയ്‌സ് റെസ്‌പോണ്‍സ്) രേഖപ്പെടുത്തും.
babajob.com-ലും രജിസ്റ്റര്‍ ചെയ്യാം.
രാജ്യത്തെ തൊഴില്‍ മേഖലയില്‍ തൊഴില്‍
രഹിത അവിദഗ്‌ദ്ധരുടെ എണ്ണം 94 ശതമാനം വരുമെന്ന് കമ്പനി സിഇഒ വീര്‍ കാശ്യപ്
പറഞ്ഞു. തൊഴില്‍ അന്വേഷണ വ്യവസായത്തില്‍ 2012-നു ശേഷം ബാബാ ജോബ് 116.7 ശതമാനം
വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
എസ്‌എംഇ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അംഗമാണ്
ബാബാജോബ്. സീക്ക്, വിനോദ് ഖോസ്‌ല ഇംപാക്‌ട്, ഗ്രേ ഗോസ്റ്റ് വെന്‍ച്വേഴ്‌സ്,
യുഎസ്‌എയ്‌ഡ് എന്നീ കമ്പനികളാണ് ബാബാ ഡോട് കോമിന്റെ പ്രമുഖ നിക്ഷേപകര്‍.
No comments:
Post a Comment