കൊച്ചി: വളരെ വേഗം വളര്‍ച്ച നേടുന്ന ഇന്ത്യയിലെ പൊതുമേഖല
ബാങ്കുകളിലൊന്നായ ലക്ഷ്‌മി വിലാസ് ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്‌ടറും
സിഇഒയുമായി പാര്‍ത്ഥിസാരഥി മുഖര്‍ജിയെ നിയമിക്കുവാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി
ലഭിച്ചു. കനറാ ബാങ്കില്‍ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായി പോകുന്ന രാകേഷ്
ശര്‍മയുടെ പിന്‍ഗാമിയായാണ് മുഖര്‍ജിയുടെ നിയമനം.
മുപ്പത്തിമൂന്നു വര്‍ഷത്തെ
ബാങ്കിംഗ് പരിചയുവുമായിട്ടാണ് മുഖര്‍ജി ആക്‌സിസ് ബാങ്കില്‍നിന്നു ലക്ഷ്‌മി
വിലാസ് ബാങ്കിനെ നയിക്കാനെത്തുന്നത്. ആക്‌സിസ് ബാങ്കില്‍ കോര്‍പറേറ്റ്
റിലേഷന്‍ഷിപ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസില്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ്
ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തികക്കുഴപ്പങ്ങള്‍
പൊട്ടിപ്പുറപ്പെട്ട 2007-2008 വര്‍ഷങ്ങളില്‍ ആക്‌സിസ് ബാങ്കിന്റെ ട്രഷറിയുടെ ചുമതല
അദ്ദേഹത്തിനായിരുന്നു.
ആക്‌സിസ് ബാങ്കില്‍ ചേരുന്നതിനു മുമ്പ് സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യയില്‍ 12 വര്‍ഷം ജോലി ചെയ്‌തു. 1982-ല്‍ പ്രൊബേഷണറി ഓഫീസറായി
എസ്‌ബിഐയില്‍ പ്രവേശിച്ച അദ്ദേഹം കോര്‍പറേറ്റ്, ട്രഷറി, കൃഷി, ചെറുകിട വ്യവസായം,
ഫോറക്‌സ്, ബ്രാഞ്ച് ബാങ്കിംഗ് ഉള്‍പ്പെടെ ബാങ്കിന്റെ വിവിധ
ഡിപ്പാര്‍ട്ടുമെന്റുകളില്‍ ചുമതല വഹിച്ചിട്ടുണ്ട്. കൊല്‍ക്കത്ത പ്രസിഡന്റ്‌സി
കോളജ് അലംമ്‌നിയാണ്.
1926-ല്‍ ലൈസന്‍സ് ലഭിച്ചു ബാങ്കിംഗ് പ്രവര്‍ത്തനം
തുടങ്ങിയ ലക്ഷ്‌മി വിലാസ് ബാങ്ക് 1958-ല്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കായി.
ബാങ്കിന് ഇന്ന് രാജ്യത്തെ 16 സംസ്ഥാനങ്ങളിലായി 2.67 ദശലക്ഷം ഇടപാടുകാരും 400
ശാഖകളും 7 എക്‌സ്റ്റെന്‍ഷന്‍ കൗണ്ടറും 820 എടിഎമ്മുകളുമുണ്ട്. 2015 മാര്‍ച്ച്
31-ന് ബാങ്കിന്റെ അസറ്റ് വലുപ്പം 24705 കോടി രൂപയാണ്. അറ്റാദായം 132.29 കോടി
രൂപയും.
2015 സെപ്‌റ്റംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ 2498.57 കോടി രൂപ വരുമാനവും
376.44 കോടി രൂപ പ്രവര്‍ത്തനലാഭവും നേടിയിട്ടുണ്ട്. എണ്‍പത്തിയഞ്ചുവര്‍ഷത്തിലധികം
ചരിത്രമുള്ള ബാങ്ക് തുടര്‍ച്ചയായി ലാഭം നേടുകയും നിക്ഷേപകര്‍ക്കു ലാഭവീതം
നല്‌കിപ്പോരുകയും ചെയ്യുന്നു.
No comments:
Post a Comment