ജംഗ്‌ഷനില്‍ ആരംഭിച്ച ക്‌ളീന്‍ ആന്റ് ഹൈജീന്‍ സെന്റര്‍ ഹൈബിഈഡന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്യുന്നു. എം.എച്ച്
ഹോള്‍ഡിംഗ് ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് ഹസന്‍, എം.എച്ച്
ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ പി.കെ കുട്ടി, സി.ആന്റ് എച്ച്
കമ്പനി മാനേജിംഗ് ഡയറക്ടര്‍ യാസീന്‍ ഹസന്‍ തുടങ്ങിയവര്‍
സമീപം.
ക്‌്‌ളീന്‍ ആന്റ് ഹൈജീന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: വൃത്തിക്കും ശുചിത്വത്തിനുമായി ഒരു ഷോപ്പിംഗ് എന്ന
ആശയവുമായി ക്‌ളീന്‍ ആ്‌ന്റ് ഹൈജീന്‍ സെന്റര്‍ കൊച്ചിയില്‍
പ്രവര്‍ത്തനം ആരംഭിച്ചു.എറണാകുളം കോണ്‍വെന്റ് ജംഗ്‌ഷനിലുള്ള
ടി.കെ.എം പാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്ന ക്‌ളീന്‍ ആന്റ് ഹൈജീന്‍
സെന്ററിന്റെ ഉദ്‌ഘാടനം ഹൈബി ഈഡന്‍ എം.എല്‍. എ
നിര്‍വഹിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയ്‌ന്‍ ആദ്യ വില്‍പന
നിര്‍വഹിച്ചു. ആശ്വനി ലച്ച് മെന്റ് ദാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍
ജ്യോതി ആശ്വനിക്കും എ.എസ് ബാവ ഗ്രൂപ്പ് ഡയറക്ടര്‍ ഹസീന
സാദിഖിനും കൈമാറികൊായിരുന്നു ആദ്യവില്‍പന. എം.എച്ച്
ഹോള്‍ഡിംഗ് ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് ഹസന്‍, എം.എച്ച്
ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ പി.കെ കുട്ടി, സി.ആന്റ് എച്ച്
കമ്പനി മാനേജിംഗ് ഡയറക്ടര്‍ യാസീന്‍ ഹസന്‍ തുടങ്ങിയവര്‍
ചടങ്ങില്‍ സംബന്ധിച്ചു. ഗള്‍ഫ് കേന്ദ്രീകരിച്ച് 15 വര്‍ഷമായി
പ്രവര്‍ത്തിക്കുന്ന സി ആന്റ് എച്ചിന്റെ കേരളത്തിലെ രാമത്തെ
സെന്ററാണ് കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നത്. കോഴിക്കോടാണ്
ആദ്യസെന്റര്‍ ആരംഭിച്ചത്. കൊച്ചിയില്‍ ഉടന്‍ മൂന്ന് കേന്ദ്രങ്ങള്‍
കൂടി ആരംഭിക്കുമെന്ന് സി.ആന്റ് എച്ച് കമ്പനി മാനേജിംഗ്
ഡയറക്ടര്‍ യാസീന്‍ ഹസന്‍ പറഞ്ഞു. വിദേശ നിര്‍മ്മിത ക്‌ളീനിംഗ്
ഉല്‍പന്നങ്ങളുടെ എസ്‌ക്യൂളീസ് സ്റ്റോര്‍ ശൃഖംല എന്നതാണ്
കണ്‍സപ്‌റ്റ് ഷോറുമിന്റെ പ്രത്യേക. 90 ശതമാനം ഉല്‍പന്നങ്ങളും
വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്‌ത ഉയര്‍ന്ന
ഗുണനിലവാരത്തിലുള്ളതാണ്. 20 ഓളം അന്താരാഷ്ട്ര
ബ്രാന്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ കൂടിയാണ് സി ആന്റ്
എച്ചിന്റെ സംരംഭകര്‍. ഫ്രീ ലൈന്‍ കാര്‍ഗോ സര്‍വീസസ്
ദുബായ്, ടുറിസം രംഗത്തും ആരോഗ്യരംഗത്തും
സഹോദരസ്ഥാപനങ്ങളു്. നിലവില്‍ യുഎഇ, ഒമാന്‍, ഖത്തര്‍,
ഇറ്റലി എന്നീ രാജ്യങ്ങളിലാണ് മറ്റ് സംരംഭങ്ങള്‍. ക്‌ളീനിംഗ്
ഉപകരണങ്ങളുടെ പ്രമുഖ ബ്രാന്റുകളുടെ വിതരണത്തിന് പുറമേ
ഉള്‍പാദനമേഖലയിലേക്ക് തിരിയാനും കമ്പനിക്ക് പദ്ധതിയുെന്ന്
യാസീന്‍ ഹസന്‍ പറഞ്ഞു.
No comments:
Post a Comment