Saturday, January 2, 2016

കോള്‍ഗേറ്റിന്റെ ദന്താരോഗ്യ മാസാചരണം : 60 ലക്ഷംപേര്‍ പങ്കെടുത്തു




കൊച്ചി : ദന്താരോഗ്യ സേവന രംഗത്തെ മുന്‍നിരക്കാരായ കോള്‍ഗേറ്റ്‌ പാമോലിവ്‌, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ ദന്താരോഗ്യ മാസാചരണ പരിപാടികള്‍ സമാപിച്ചു. 
ദന്താരോഗ്യ ബോധവല്‍ക്കരണ പരിപാടിയായ ഓറല്‍ ഹെല്‍ത്ത്‌ മാസത്തിന്‌ കോള്‍ഗേറ്റ്‌ 2004-ല്‍ ആണ്‌ തുടക്കം കുറിച്ചത്‌. ഇക്കൊല്ലം 60 ലക്ഷം ജനങ്ങളാണ്‌ ജനങ്ങളാണ്‌ സൗജന്യ ദന്തപരിശോധനയ്‌ക്ക്‌ എത്തിയത്‌്‌. 32,000 ഐഡിഎ ദന്തരോഗവിദഗ്‌ദ്ധര്‍ ക്യാമ്പുകളില്‍ പങ്കെടുത്തു.
1000-ലേറെ നഗരങ്ങളില്‍ കോള്‍ഗേറ്റ്‌ ഐഡിഎ സൗജന്യ ഡെന്റല്‍ ചെക്കപ്പ്‌ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മൊബൈല്‍ വാനുകള്‍ 46 നഗരങ്ങളിലെ 530 സ്‌കൂളുകളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും സന്ദര്‍ശിച്ചു. 4 ലക്ഷം പേര്‍ മൊബൈല്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. 
33 നഗരങ്ങളിലെ 120 റീട്ടെയ്‌ല്‍ സ്റ്റോറുകളും പരിപാടിയില്‍ പങ്കാളികളായി. ഓണ്‍ലൈന്‍ വഴി 40 ലക്ഷംപേര്‍ക്കാണ്‌ സൗജന്യ പരിശോധന ലഭ്യമാക്കിയത്‌. സായുധസേനാ വിഭാഗങ്ങള്‍ക്കുവേണ്ടി 50 കാന്റീനുകളിലും ഡിപ്പോകളിലുമായി നടത്തിയ ക്യാമ്പുകളില്‍ 10,000 ത്തിലേറെ സൈനികര്‍ പങ്കെടുത്തു. 
മന്ദിരാബേദി, പല്ലവി സുഭാഷ്‌, ആദാ ശര്‍മ തുടങ്ങിയ പ്രമുഖര്‍ ഇത്തവണത്തെ ക്യാമ്പുകളില്‍ സജീവ പങ്കാളികളായി. കീപ്‌ ഇന്ത്യ സ്‌മൈലിങ്‌ എന്നതാണ്‌ ഇത്തവണത്തെ മുദ്രാവാക്യം.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...