കൊച്ചി : ഉപഭോക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഫോര്‍ഡ് ഇന്ത്യ, സര്‍വീസ് പ്രൈസ് പ്രോമിസ് എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു.
ഫോര്‍ഡ് ഇന്ത്യയുടെ വെബ്‌സൈറ്റിലുള്ള, സര്‍വീസ് പ്രൈസ് കാല്‍ക്കുലേഷന്‍ വഴി ഉപഭോക്താവിന്, ഫോര്‍ഡ് ഡീലര്‍ഷിപ്പില്‍ ആനുകാലിക സര്‍വീസിനുവേണ്ടി ബുക്കുചെയ്യുന്നതിനു മുമ്പുതന്നെ സര്‍വീസിന്റെ ചെലവുകള്‍ മുന്‍കൂട്ടി അറിയാം.
സര്‍വീസ് കോസ്റ്റ് കാല്‍ക്കുലേറ്ററില്‍ നിന്നും വാഹന ഉടമയ്‌ക്ക് മൊത്തം വരുന്ന ചെലവിന്റെ ഒരു പ്രിന്റ്‌ഔട്ടും ലഭിക്കും. സുതാര്യതയാണ് ഇതിന്റെ പ്രധാന പ്രത്യേകത.
കോംപാക്‌റ്റ് സെഡാന്‍ ഫിഗോ ആസ്‌പയര്‍, ഫോര്‍ഡ് ഫിഗോ ഹാച്ച്‌ബാക്, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട്, ഉള്‍പ്പെടെ എല്ലാ ഫോര്‍ഡ് മോഡലുകള്‍ക്കും സര്‍വീസ് പ്രൈസ് പ്രോമിസ് സേവനം ലഭ്യമാണ്.
ഫോര്‍ഡ് വാഹന ഉടമകളോടുള്ള പ്രതിബദ്ധതയാണ് പുതിയ സംവിധാനത്തിന്റെ പിന്നിലുള്ളതെന്ന് ഫോര്‍ഡ് വൈസ് പ്രസിഡന്റ് എന്‍ പ്രഭു പറഞ്ഞു. സര്‍വീസ് പ്രൈസ് പ്രോമിസില്‍ ഉപഭോക്താവിനുവേണ്ടി ഒട്ടേറെ സേവന ഘടകങ്ങള്‍ ഉണ്ട്.
റിപ്പയറിങ്ങിലെ സബ് അസംബ്ലി ലെവല്‍, മികച്ച ഗുണമേന്മയുള്ള അനുബന്ധഘടകങ്ങള്‍, 2100 രൂപ മുതലുള്ള ഹാപ്പി പോക്കറ്റ് സര്‍വീസ്, എന്നിവ ഇതില്‍ ഉള്‍പ്പെടും, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടിനു മാത്രമായി വാഹന വ്യക്തിത്വ സേവനവും ലഭ്യമാണ്.
No comments:
Post a Comment