കൊച്ചി, ജനുവരി 2: പുതുവര്‍ഷത്തില്‍ കേരളത്തില്‍ പണമിടപാടു രംഗത്തെ ഒന്നാംനിരക്കാരാവുക എന്ന ലക്ഷ്യത്തോടെ പ്രമുഖ മണിട്രാന്‍സ്‌ഫര്‍ കമ്പനിയായ ട്രാന്‍സ്‌ഫാസ്റ്റ്. 2016 ല്‍ കേരളത്തിലെ തങ്ങളുടെ സേവനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്രാന്‍സ്‌ഫാസ്റ്റ് തുടക്കം കുറിച്ചു.
മുത്തൂറ്റ് , കൊശമറ്റം,മണപ്പുറം ,ഫിന്‍കോര്‍പ്പ് എന്നിവ ട്രാന്‍സ് ഫാസ്റ്റിന്റെ പാര്‍ട്‌ണര്‍മാരാണ്.
ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫാസ്റ്റ്, ആഗോളതലത്തില്‍ 120 ലധികം രാജ്യങ്ങളില്‍ പേമെന്റ്‌സ് നടത്തുന്ന പ്രമുഖ സ്ഥാപനമാണ് യൂറോപ്യന്‍ പണമിടപാടുകള്‍ എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്ന ട്രാന്‍സ്‌ഫാസ്റ്റിനെ സംബന്ധിച്ച് 2.4 മില്യണ്‍ പ്രവാസികളുള്ള കേരളം പ്രധാനപ്പെട്ട വിപണിയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരവധി പ്രവാസികളുള്ള കേരളത്തെ സംബന്ധിച്ച് ട്രാന്‍സ്‌ഫാസ്റ്റ് വളരെ ഗുണകരമാണ്.
കഴിഞ്ഞ മാസം സൗദി അറേബ്യയിലെ ബാങ്ക് അല്‍ ബിലാദിന്റെ പണമയയ്‌ക്കല്‍ സ്ഥാപനമായ ഇന്‍ജാസുമായി ട്രാന്‍സ്‌ഫാസ്റ്റ് തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇതുവഴി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ലോക്കല്‍ കറന്‍സിയായി പണം ഇന്ത്യയിലേക്ക് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എതുസമയവും അയയ്‌ക്കാന്‍ സാധിക്കും.
കൂടാതെ ഇന്ത്യയിലെ 45,000 ത്തോളം പേഔട്ട് കേന്ദ്രങ്ങള്‍ വഴി ക്യാഷ് പിക്‌അപ് സംവിധാനവും പ്രയോജനപ്പെടുത്താം.
ട്രാന്‍സ്‌ഫാസ്റ്റ് ഡിസംബര്‍ 28 ലെ ലഖ്‌നൗ സന്ദര്‍ശനത്തോടെയാണ് ഇന്ത്യാ ടൂറിന് തുടക്കം കുറിച്ചത്. തുടര്‍ന്ന 30 ന് പട്‌നയിലും ജനുവരി രണ്ടിന് കൊച്ചിയിലുമെത്തി. കേരളാ സന്ദര്‍ശനത്തിന് ശേഷം ജനുവരി നാലിന് ചെന്നൈയിലും അഞ്ചിന് ഹൈദരാബാദിലും എത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സിഇഒ സമീഷ് കുമാര്‍, മൈക്കല്‍ ബോര്‍ (സൗത്ത് എഷ്യ മാര്‍ക്കറ്റിങ്ങ്), സമീര്‍ വിധാതെ (ഡയറക്ടര്‍ സൗത്ത് ഈസ്‌റ്റ്), അശുതോഷ് രാജ ( ബിസിനസ് ഡയറക്ടര്‍), രഞ്‌ജിത് അലക്‌സ് ( ഓപ്പറേഷന്‍ ഹെഡ്,ഇന്ത്യ) എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment