Saturday, January 2, 2016

ഇന്ററാക്‌ടീവ്‌ ആര്‍ക്കിടെക്‌ച്ചറല്‍ പ്രകാശനം ചെയ്‌തു





കൊച്ചി : ഇന്ത്യയിലെ 50 വിസ്‌മയ ഭവനങ്ങളെപ്പറ്റിയുള്ള രാജ്യത്തെ ആദ്യത്തെ ഇന്ററാക്‌ടീവ്‌ ആര്‍ക്കിടെക്‌ച്ചറല്‍ ഗ്രന്ഥം നിറ്റ്‌കോയും സ്‌കൈബോര്‍ഡും സംയുക്തമായി പ്രകാശനം ചെയ്‌തു. 
ടൈല്‍സ്‌, അകത്തള സൗന്ദര്യവല്‍ക്കരണ സേവനദാതാക്കളായ നിറ്റ്‌കോയുടേയും ആര്‍ക്കിടെക്‌ച്ചര്‍ രൂപകല്‍പനയിലെ നവമാധ്യമ കമ്പനിയായ സ്‌കൈബോര്‍ഡിന്റേയും പ്രഥമ സംരംഭമാണിത്‌.
ഇന്ത്യയിലെ പ്രമുഖരായ അമ്പത്‌ ആര്‍ക്കിടെക്‌റ്റുകള്‍ രൂപകല്‍പ്പന ചെയ്‌ത സമകാലീനവും തനതുമായ അമ്പത്‌ ഭവനങ്ങളാണ്‌ പുസ്‌തകത്തിലെ പ്രതിപാദ്യം. 
464 പേജുകളുള്ള ഹാര്‍ഡ്‌ കവര്‍ കോഫി ടേബിള്‍ ഗ്രന്ഥമാണിത്‌. 482 ചിത്രങ്ങളിലും 100 പ്ലാനുകളിലുമായാണ്‌ ഈ അമ്പത്‌ ഭവനങ്ങള്‍ ഇതള്‍ വിരിയുന്നത്‌. ആര്‍ട്ടിസ്റ്റ്‌ ക്രിസ്റ്റഫര്‍ ചാള്‍സ്‌ ബെനിങര്‍ ക്യൂറേറ്റ്‌ ചെയ്‌ത ഈ പുസ്‌തകത്തിലെ ഓരോ പദ്ധതിയും പരമ്പരാഗത രൂപകല്‍പ്പനയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതും സമകാലീന ഇന്ത്യന്‍ വാസ്‌തുവിദ്യയുടെ വൈവിധ്യം വ്യക്തമാക്കുന്നതുമാണ്‌.
ആര്‍ക്കിടെക്‌റ്റ്‌സിന്റെ അമ്പത്‌ വീഡിയോകള്‍ കൂടി ഇതിലുണ്ട്‌. ഇത്തരത്തിലൊരു ഗ്രന്ഥം ഇതാദ്യമായാണ്‌ വായനക്കാരിലെത്തുന്നത്‌. സന്ദീപ്‌ ഖോസ്‌ല (ബംഗളൂരു), അര്‍ജുന്‍ മാലിന്‌ (മുംബൈ), പിനാകിന്‍ പട്ടേല്‍ (മുംബൈ), മനിത്‌, സോണാലി രസ്‌തോഗി (ന്യൂദല്‍ഹി) എന്നിവരടക്കമുള്ള പ്രമുഖരുടെ സംഭാവനകളുടെ കൂട്ടായ്‌മയാണ്‌ ഈ പുസ്‌തകം. രാജീവ്‌ സെയ്‌നി, ദിപെന്‍ ഗദ, യൂസ്യന്‍ സ്റ്റുഡിയോ, സീറോ 9, രാജേഷ്‌ പട്ടേല്‍ തുടങ്ങിയവരുടെ രചനകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 
ഇന്ത്യയിലെ അമ്പത്‌ വിസ്‌മയഭവനങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഓരോ സൃഷ്‌ടിയും ആധുനിക ഭവന സങ്കല്‍പ്പങ്ങളില്‍ പുതിയ ദിശ കുറിക്കുന്നവയാണെന്ന്‌ ആര്‍ട്ടിസ്റ്റ്‌ ക്രിസ്റ്റഫര്‍ ചാള്‍സ്‌ പറഞ്ഞു. ഭവനങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള റഫറന്‍സ്‌ ഗ്രന്ഥമാണിത്‌. 
ജനങ്ങളുടെ സ്വപ്‌ന ഭവന നിര്‍മിതിക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ നിറ്റ്‌കോ നിരന്തരമായി ശ്രമിച്ചു വരികയാണെന്ന്‌ നിറ്റ്‌കോ ടൈല്‍സ്‌ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ അശോക്‌ ഗോയല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.nitcotiles.in,marketing@nitco.in 

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...