ഗുവാഹത്തി : 30-ാമത്
ഇന്ത്യന്‍ എഞ്ചിനീയറിംഗ് കോണ്‍ഗ്രസ് ഗുവാഹത്തിയില്‍ ത്രിപുര ഗവര്‍ണര്‍ പ്രൊഫസര്‍
തഥാഗത റോയ് ഉദ്‌ഘാടനം ചെയ്‌തു.
എഞ്ചിനീയര്‍മാര്‍ പൊതുരംഗത്ത്
പ്രവര്‍ത്തിക്കണമെന്ന് എഞ്ചിനീയര്‍ കൂടിയായ ഗവര്‍ണര്‍ ഉദ്‌ബോധിപ്പിച്ചു. ഒരുതരം
വിമുഖത എഞ്ചിനീയര്‍മാരെ ബാധിച്ചിട്ടുണ്ട്. പൊതുമരാമത്ത് ജോലികളെപ്പറ്റി
ആരേയുംകാള്‍ അവബോധമുള്ളത് എഞ്ചിനീയര്‍മാര്‍ക്കാണ്.
സര്‍ക്കാര്‍ ഖജനാവിലെ
ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ എഞ്ചിനീയര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും
ഗവര്‍ണര്‍ ആവശ്യപ്പെട്ടു,
ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഇന്ത്യയുടെ
ആസാം സെന്ററാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. വിദേശപ്രതിനിധികള്‍
ഉള്‍പ്പെടെ 2000-ലേറെ പ്രതിനിധികള്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഇന്ത്യ പ്രസിഡന്റ്
ഡോ.ഐ.വി.മുരളീകൃഷ്‌ണ റെഡ്ഡി, നിയുക്ത പ്രസിഡന്റ് എച്ച് സി എസ് റെഡ്ഡി, സംഘാടക
സമിതി ചെയര്‍മാന്‍ ഡോ.എ. കെ. മിശ്ര, ഡോ. വി. കെ. സാരസ്വത് എന്നിവര്‍
പ്രസംഗിച്ചു.
21-ാം നൂറ്റാണ്ടിലെ എഞ്ചിനീയറിംഗ്, മേയ്‌ക് ഇന്‍ ഇന്ത്യയുടെ പാത
എന്ന വിഷയത്തെപ്പറ്റി നടന്ന സെമിനാര്‍ ഡിഎന്‍ ബദവ ഉദ്‌ഘാടനം ചെയ്‌തു.
No comments:
Post a Comment