കൊച്ചി : എസ്.ബി.ടിയുടെ കിട്ടാകടങ്ങള്‍
തിരിച്ചുപിടിക്കാന്‍ ബാങ്ക് അധികൃതര്‍ ഊര്‍ജിത നടപടികള്‍ ആരംഭിച്ചു. 128.37 കോടി
രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കിട്ടാകടം.
കിട്ടാകടങ്ങള്‍
തിരിച്ചു പിടിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് റിലയന്‍സ് അസറ്റ് റീ
കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്.
വായ്‌പ തിരിച്ചടവ് മുടക്കിയിരിക്കുന്ന
ഉപഭോക്താക്കളുമായി പത്ത് ദിവസത്തെ വായ്‌പ തിരിച്ചടവ് പ്രചാരണം ഡിസംബര്‍ അഞ്ച്
വരെയുണ്ടാകും. വായ്‌പ നല്‍കിയതില്‍ ആകെ 128.37 കോടി രൂപയാണ് ബാങ്കിന് ഇനിയും
ലഭിക്കാനുള്ളത്.
എസ്.ബി.ടിയിലെ എല്ലാ ബ്രാഞ്ചുകളിലും വായ്‌പ തിരിച്ചടവ്
മുടങ്ങിയ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് അസറ്റ് പ്രതിനിധികളുമായി സംവദിക്കാനുള്ള
അവസരം ലഭ്യമാക്കിയിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്കും ഇളവുകളും ഇതിന്റെ ഭാഗമായി
നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഭവന-വിദ്യാഭ്യാസ-വ്യക്തിഗത വായ്‌പകളിലാണ്
തിരിച്ചുപിടിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. തിരിച്ചുപിടിക്കുന്ന തുകയുടെ
85 ശതമാനം ബാങ്കിനും 15 ശതമാനം റിലയന്‍സ് അസറ്റ് കമ്പനിക്കും ലഭിക്കും.
No comments:
Post a Comment