Friday, December 4, 2015

ഡെല്ലിന്റെ പിസി സാക്ഷരതാ പരിപാടി ആരംഭിച്ചു




കൊച്ചി: മുന്‍നിര ഐടി സേവനദാതാക്കളായ ഡെല്‍ ഇന്ത്യയുടെ, പിസി സംരക്ഷരതാ പരിപാടിക്കു തുടക്കമായി. സാങ്കേതികവിദ്യ ബോധവല്‍ക്കരണത്തോടൊപ്പം പിസി ഉപയോഗം വര്‍ധിപ്പിക്കാനുള്ള പരിപാടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. പിസി സാക്ഷരതാ പരിപാടി ഡിസംബര്‍ 20 വരെ നീണ്ടുനില്‍ക്കും.

ഉപഭോക്താക്കള്‍ക്കായി ലളിതമായ വായ്‌പാ പദ്ധതിക്ക്‌ ഡെല്‍ രൂപം നല്‍കിയിട്ടുണ്ട്‌. ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വാങ്ങല്‍ ലളിതവും കൂടുതല്‍ ആകര്‍ഷകവും ആക്കുകയാണ്‌ ഉദ്ദേശ്യം.

749 രൂപ അടച്ച്‌ ഡെല്‍ ഇന്‍സ്‌പയര്‍ ഓണ്‍ നോട്ട്‌ ബുക്കോ, ഡെസ്‌ക്‌ടോപ്‌ പിസിയോ സ്വന്തമാക്കാം. ബാക്കി തുക 6 തുല്യ ഗഡുക്കളായി അടച്ചാല്‍ മതി. ഗ്രാമങ്ങളിലാണ്‌ ഡെല്‍ ഇത്തവണ കൂടുതല്‍ ഊന്നല്‍ നല്‍കുക. 1100 നഗരങ്ങളില്‍ ഡെല്ലിന്‌ സാന്നിദ്ധ്യം ഉണ്ട്‌.

ഡെല്‍ എക്‌സ്‌ക്ലൂസിവ്‌ സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്ക്‌ 599 രൂപ വിലയുള്ള പിസി ലിറ്റററി ട്രെയിനിങ്‌ ആന്‍ഡ്‌ സര്‍ട്ടിഫിക്കേഷന്‍ സൗജന്യമായി ലഭിക്കും.

വിജ്ഞാനസമ്പദ്‌ഘടന കൂടുതല്‍ ശക്തമാക്കുകയാണ്‌ പിസി സാക്ഷരതാ പരിപാടിയുടെ ഉദ്ദേശ്യമെന്ന്‌ ഡെല്‍ ഇന്ത്യ മാര്‍ക്കറ്റിങ്‌ ഡയറക്‌ടര്‍ ഋതുശര്‍മ്മ പറഞ്ഞു.

No comments:

Post a Comment

ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു

  കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...