കൊച്ചി - പ്രമുഖ പെയിന്റ്‌സ,് കോട്ടിംഗ് കമ്പനിയായ ആക്‌സോ
നൊബേലിന്റെ പുതിയ ഉല്‍പ്പന്നമായ ഡ്യൂലക്‌സ് മൊണാര്‍ക്ക് ഗോള്‍ഡ് വിപണിയിലെത്തി.
ഡ്യൂലക്‌സ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ഫര്‍ഹാന്‍ അക്തറും,
ശ്രദ്ധാകപൂറും ചേര്‍ന്നാണ് ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍ പെയിന്റായ മൊണാര്‍ക്
ഗോള്‍ഡ് അവതരിപ്പിച്ചത്.
കളര്‍ ഓഫ് ദി ഇയര്‍ 2016 എന്നാണ് മൊണാര്‍ക്ക്
ഗോള്‍ഡിനെ കമ്പനി വിശേഷിപ്പിക്കുന്നത്. സ്വര്‍ണ്ണത്തോടുള്ള ഇന്ത്യന്‍
താല്‍പ്പര്യങ്ങള്‍ ഇഴചേരുന്ന മൊണാര്‍ക്ക് ഗോള്‍ഡ് സംസ്‌ക്കാരത്തെയും വാസ്‌തു
വിദ്യയേയും, പൈതൃകത്തേയും ഉള്‍ക്കൊള്ളുന്നതാണെന്ന് അക്‌സോ നൊബേല്‍ ഡെക്കറേറ്റീവ്
പെയിന്റ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ ജെറമി റോവ് പറഞ്ഞു.
കമ്പനിയുടെ
ഗ്ലോബല്‍ എസ്‌തെറ്റിക് സെന്ററിലാണ് മൊണാര്‍ക്ക് ഗോള്‍ഡ് രൂപ കല്‍പ്പന ചെയ്‌ത്
വികസിപ്പിച്ചെടുത്തത്. വെല്‍വെറ്റ് ടച്ച് ഡയമണ്ട് ഗ്ലോ, മഴയെ പ്രതിരോധിക്കുന്ന
വെതര്‍ ഷീല്‍ഡ് പവര്‍ ഫ്‌ളക്‌സ,് സൂപ്പര്‍ കവര്‍ എന്നിവ കഴിഞ്ഞ വര്‍ഷം
പുറത്തിറക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.
ഉപഭോക്താവിന്റെ സൗന്ദര്യ
സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ് ഡ്യൂലക്‌സ് ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയെന്ന്
നടനും, സംവിധായകനും, ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. ഡ്യൂലക്‌സിന്റെ വര്‍ണ്ണ
വിസ്‌മയം തന്നെ അത്ഭുതപ്പെടുത്തുന്നതായി നര്‍ത്തകിയും, ഡിസൈനറും, നടിയും ഗായികയുമായ
ശ്രദ്ധാകപൂര്‍ പറഞ്ഞു.
No comments:
Post a Comment