Saturday, November 28, 2015

എല്‍ആന്‍ഡ്‌ ടി ഫിനാന്‍സിന്‌്‌ മൈക്രോ ഫിനാന്‍സ്‌ മേഖലയില്‍ ഉയര്‍ന്ന വളര്‍ച്ച




കൊച്ചി: എല്‍ ആന്‍ഡ്‌ ടി ഹോള്‍ഡിംഗ്‌ ഫിനാന്‍സിന്റെ സബ്‌സിഡിയറിയായ എല്‍ആന്‍ഡ്‌ ടി ഫിനാന്‍സ്‌ ലിമിറ്റഡ്‌ മൈക്രോ ഫിനാന്‍സ്‌ വിഭാഗത്തില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിടുന്നു.
``ഇപ്പോള്‍ മൊത്തം വായ്‌പയില്‍ 7-8 ശതമാനം ഓഹരിയേ ഈ വിഭാഗത്തിനുള്ളു. നടപ്പുവര്‍ഷം 70-75 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.'' എല്‍ ആന്‍ഡ്‌ ടി ഫിനാന്‍സ്‌ മാനേജിംഗ്‌ ഡയറക്‌ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ ദീനാനാഥ്‌ ദുബാഷി പറഞ്ഞു. 
``2010-ലെ തകര്‍ച്ചയില്‍നിന്നു പാഠം പഠിച്ച മൈക്രോ ഫിനാന്‍സ്‌ മേഖല ഇപ്പോള്‍ കൂടുതല്‍ അച്ചടക്കവും നീയന്ത്രണവിധേയവുമായിരിക്കുന്നു. മെച്ചപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ സുരക്ഷിതത്വും ഈ മേഖലയ്‌ക്കു കൈവന്നിട്ടുണ്ട്‌. പേമെന്റ്‌ ബാങ്കുകളും മികച്ച ടെക്‌നോളജിയും വന്നതോടെ സാധാരണ സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ നേരിടേണ്ട പല പ്രശ്‌നങ്ങളും ഇല്ലാതായിട്ടുണ്ട്‌. കറന്‍സി നേരിട്ടു കൈകാര്യം ചെയ്യേണ്ട എന്നതാണ്‌ ഏറ്റവും അനുകൂലമായ സംഗതി. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മേഖലയില്‍ വലിയ മാറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌. കഴിഞ്ഞ 5-6 വര്‍ഷങ്ങളിലുണ്ടായ മാറ്റങ്ങള്‍പോലെതന്നെയുള്ള വന്‍മാറ്റം അടുത്ത 5-6 വര്‍ഷക്കാലത്തും പ്രതീക്ഷിക്കാം'' ദുബാഷി അഭിപ്രായപ്പെടുന്നു.
മൈക്രോ ഫിനാന്‍സ്‌ വ്യവസായത്തിലുണ്ടാകുന്നതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചയാണ്‌ എല്‍ ആന്‍ഡ്‌ ടി ഫിനാന്‍സ്‌ റിസ്‌ക്‌ കുറച്ചു നിര്‍ത്തി ഈ മേഖലയില്‍ നേടുന്നത്‌. നടപ്പുവര്‍ഷത്തിലെ ആദ്യ രണ്ടു ക്വാര്‍ട്ടറുകളിലും നൂറു ശതമാനത്തിലധികം വളര്‍ച്ച നേടുവാന്‍ കമ്പനിക്കു കഴിഞ്ഞു.
കമ്പനിയുടെ മറ്റൊരു വളര്‍ച്ചാ എന്‍ജിന്‍ ഇരുചക്രവാഹന വായ്‌പയാണ്‌. ഈ വിഭാഗത്തില്‍ 21 ശതമാനം വളര്‍ച്ച നേടിയ കമ്പനിക്ക്‌ വിപണി വിഹിതം ഉയര്‍ത്താനും കഴിഞ്ഞിട്ടുണ്ട്‌. ഭവനവായ്‌പയാണ്‌ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല. റിട്ടെയില്‍ ഭവന വായ്‌പ മേഖലയെ അവഗണിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. അത്‌ ഇന്നിന്റെ ഏറ്റവും വലിയ ആവശ്യവും കൂടിയാണ്‌.`` നഗരമേഖലകളില്‍ കടുത്ത മത്സരമാണ്‌ ഈ വിഭാഗത്തിലുള്ളത്‌. എന്നാല്‍ വളര്‍ച്ചാ സാധ്യതയുള്ള നിരവധി പോക്കറ്റുകളുണ്ട.്‌'' ദുബാഷി പറയുന്നു.
കമ്പനിയുടെ വായ്‌പാ ബിസിനസ്‌ വളരെ ആരോഗ്യകരമായ വിധത്തില്‍ ട്രാക്‌ടര്‍, ടൂവീലറുകള്‍, മൈക്രോ ഫിനാന്‍സ്‌, ഭവന വായ്‌പ എന്നീ മേഖലകളുടെ മിശ്രിതമാണ്‌. ബിസിനസ്‌ ടു ബിസിനസ്‌ വിഭാഗത്തില്‍ ചെറുകിട ഇടത്തരം കമ്പനികള്‍ക്കാണ്‌ പ്രധാന്യം നല്‌കുന്നത്‌. പേരന്റ്‌ കമ്പനിയെ ആശ്രയിച്ചായിരുന്നു കമ്പനിയുടെ എസ്‌എംഇ ഫിനാന്‍സ്‌ കൂടുതലും മുന്നോട്ടു പോയിരുന്നത്‌. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത്‌ എസ്‌എംഇ ബിസിനസ്‌ കൂടുതല്‍ വൈവിധ്യവത്‌കരിച്ചിരിക്കുകയാണ്‌. നേരത്തെ 85-90 ശതമാനം എല്‍ ആന്‍ഡ്‌ ടിയെ ആശ്രയിച്ചു നടന്നിരുന്ന ബിസിനസ്‌ ഇപ്പോള്‍ ഇപ്പോള്‍ 50 ശതമാനത്തിലേക്കു താഴ്‌ന്നിട്ടുണ്ട്‌. വരുമാനത്തില്‍ 60-65 ശതമാനം ബി ടു ബിയില്‍നിന്നും 40-45 ശതമാനത്തോളം ബി ടു സിയില്‍നിന്നുമാണ്‌.
ഉപഭോക്തൃ സൗഹൃദകമ്പനിയെന്ന നിലയില്‍ എല്‍ ആന്‍ഡ്‌ ടി ഫിനാന്‍സ്‌ ബി ടു സി ബിസിനസ്‌ 60-65 ശതമാനത്തിലേക്കു ഉയര്‍ത്തുവാനാണ്‌ ഇപ്പോള്‍ ലക്ഷ്യം വച്ചിട്ടുള്ളത്‌.

No comments:

Post a Comment

10 APR 2025