കൊച്ചി :
സ്‌ട്രീമിങ്ങ് മ്യൂസിക് ആപ്ലിക്കേഷനുകളില്‍ നിന്നും കുറഞ്ഞ ഡാറ്റാ വിനിയോഗത്തില്‍
ഇഷ്‌ടഗാനങ്ങള്‍ ശ്രവിക്കാന്‍, ഓപ്പറ മാക്‌സ് റേഡിയോ കംപ്രഷന്‍ ഫീച്ചര്‍
അവതരിപ്പിച്ചു.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കു വേണ്ടിയുള്ള ഡാറ്റ മാനേജ്‌മെന്റ്,
ഡാറ്റ സേവിങ് ആപ്ലിക്കേഷനായ ഓപ്പറ മാക്‌സ് ലോകത്തില്‍ തന്നെ വീഡിയോ, മ്യൂസിങ്
ആപ്ലിക്കേഷനുകളിലെ സ്‌ട്രീമിങ് ഒപ്‌റ്റിമൈസ് ചെയ്യുന്ന ആദ്യ ആപ്ലിക്കേഷനാണ്.
ഡാറ്റ ഉപയോഗം വളരെയധികം കുറയ്‌ക്കാന്‍ ഇതിന് കഴിയും.
യു ട്യൂബ് മ്യൂസിക്,
പണ്ടോര, സ്ലാക്കര്‍ റേഡിയോ, ഗാന, സാവ്‌ന്‍ തുടങ്ങിയയിലടക്കം 50 ശതമാനം വരെ ഡാറ്റ,
ഓപ്പറ മാക്‌സ് ഉപയോഗിച്ച് സേവ് ചെയ്യാനാകും.
ഇന്ത്യയിലെ ഡാറ്റാ കംപ്രഷന്‍
സ്‌മാര്‍ട്‌ഫോണ്‍ ഉപയോഗത്തിലെ വളര്‍ച്ച വിസ്‌മയകരമാണ്. നഗരമേഖലകളില്‍ 97.4 ദശലക്ഷം
പേര്‍ സംഗീതം ഓണ്‍ലൈന്‍ ശ്രവിക്കുന്നതായാണ് കണക്ക്. ഇതില്‍ 75 ശതമാനവും മൊബൈല്‍
ഫോണിലാണ്. മെയില്‍, സോഷ്യല്‍ മീഡിയ കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ മ്യൂസിക്കിനാണ് പ്രിയം
കൂടുതലെന്ന് ജക്‌സ്റ്റ്‌സ്‌മാര്‍ട്ട്‌മാന്‍ഡേറ്റ് സ്റ്റഡി
വ്യക്തമാക്കുന്നു.
റോക്കറ്റ് ഒപ്‌റ്റിമൈസര്‍ ശക്തി പകരുന്ന സ്‌ട്രീമിങ് ഓഡിയോ
ഒപ്‌റ്റിമൈസേഷനാണ് ഓപ്പറ മാക്‌സ് ഉപയോഗിക്കുന്നത്. വീഡിയോ ട്രാഫിക്
ഒപ്‌റ്റിമൈസ് ചെയ്യുന്ന അതേരീതിയില്‍ ഓഡിയോ ട്രാഫിക്കിന്റെ സ്‌ട്രീമിങ് ഇതില്‍
സാധ്യമാകും. എംപി3, എംപി 4 സ്‌ട്രീം ഫോര്‍മാറ്റുകളെ പിന്തുണയ്‌ക്കുന്ന ഇതിന്
സ്‌ട്രീമിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
ഓപ്പറ മാക്‌സില്‍ സ്‌ട്രീമിങ്
ഓഡിയോ ഒപ്‌റ്റിമൈസേഷന്‍ സാങ്കേതികവിദ്യ നിരന്തരം
മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ലോസെവ് കൂട്ടിച്ചേര്‍ത്തു. പണ്ടോറ,
സ്ലാക്കര്‍ റേഡിയോ, ഗാന, സാവ്‌ന്‍, മിക്‌സ് റേഡിയോ, യു ട്യൂബ് മ്യൂസിന്
എന്നിവയണ് തങ്ങളുടെ ഗുണനിലവാര മാനദണ്‌ഡങ്ങള്‍ കൈവരിച്ച ആദ്യത്തെ ആറ്
ആപ്ലിക്കേഷനുകള്‍.
ആന്‍ഡ്രോയിഡ് 4.0ലും അതിനു മുകളിലും പ്രവര്‍ത്തിക്കുന്ന
ഫോണുകളില്‍ ഓപ്പറ മാക്‌സ് സൗജന്യമായി ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൗണ്‍ലോഡ്
ചെയ്യാം.
No comments:
Post a Comment