പുതു തലമുറയ്‌ക്കിടയില്‍ ആയുര്‍വേദം പ്രചരിപ്പിക്കാന്‍
ഡാബര്‍
ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍
പ്രഖ്യാപിച്ചു
കൊച്ചി: പുതുതലമുറയ്‌ക്കിടയില്‍ ആയുര്‍വേദം
പ്രോല്‍സാഹിപ്പിക്കാനുള്ള നിരവധി നടപടികള്‍ കൈക്കൊള്ളുമെന്ന് ലോകത്തിലെ ഏറ്റവും
വലിയ ആയുര്‍വേദ ആരോഗ്യ സംരക്ഷണ കമ്പനിയായ ഡാബര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇതിന്റെ
ആദ്യപടിയായി എല്ലാ ആയുര്‍വേദ മരുന്നുകളും ആകര്‍ഷകമായ പുതിയ പാക്കേജില്‍
അവതരിപ്പിച്ച് പുതു തലമുറയ്‌ക്കിടയില്‍ കൂടുതല്‍ വിപുലമായ സ്വീകാര്യത ഉറപ്പു
വരുത്തും. ആയുര്‍വേദ മരുന്നുകള്‍ക്ക് ആധുനീക രൂപം നല്‍കുന്നതോടൊപ്പം
ഉപഭോക്താക്കള്‍ക്ക് ഇതേക്കുറിച്ചു കൂടുതല്‍ മനസ്സിലാകുന്നതിനുള്ള അവസരവും
ലഭ്യമാക്കും.
കരള്‍ രോഗങ്ങള്‍, വൃക്കയിലെ കല്ലുകള്‍, രക്ത സമ്മര്‍ദ്ദം,
പ്രോസ്‌ട്രേറ്റ് വളര്‍ച്ച തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളുടെ ചികില്‍യ്‌ക്കായുള്ളവ
തുടങ്ങി വിപുലമായ ശ്രേണിയിലെ ആയുര്‍വേദ മരുന്നുകള്‍ അവതരിപ്പിക്കുന്നത് അടക്കമുള്ള
നിരവധി വികസന പദ്ധതികളും ഇതോടൊപ്പം ഡാബര്‍ മുന്നോട്ടു വെക്കുന്നുണ്ട്.
പുതുതലമുറയ്‌ക്കു മുന്നില്‍ ആയുര്‍വേദത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാനായി
ആയുര്‍വേദ ബിരുദ (ബി.എ.എം.എസ്.) വിദ്യാര്‍ത്ഥികള്‍ക്കായി സ്‌ക്കോളര്‍ഷിപ്പ്
നല്‍കുമെന്നും ഡാബര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ പ്രമുഖ ആയുര്‍വേദ കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌ക്കോളര്‍ഷിപ്പ് അര്‍ഹതയുണ്ടാകും.
ഇന്നത്തെ ജീവിത
ശൈലീ രോഗങ്ങള്‍ നേരിടുന്നതിന് അനുസൃതമായ മികച്ച പരിഹാരങ്ങളാണ് ആയുര്‍വേദം
മുന്നോട്ടു വെക്കുന്നതെന്ന് പുതിയ നീക്കങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ഡാബര്‍
ഇന്ത്യയുടെ ആയുര്‍വേദ വിപണന വിഭാഗം മേധാവി ഡോ. ദുര്‍ഗ്ഗാ പ്രസാദ് പറഞ്ഞു. ആഗോള
വ്യാപകമായി തന്നെ ജനങ്ങള്‍ ആയുര്‍വേദത്തെ സ്വീകരിക്കുകയാണ്. ആയുര്‍വേദ രംഗത്തെ
ആഗോള മേധാവി എന്ന നിലയില്‍ ആയുര്‍വേദത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും
പ്രചരിപ്പിക്കാനാവുന്നതെല്ലാം ദാബര്‍ ചെയ്യുന്നുണ്ടെന്നും ഡോ. ദുര്‍ഗ്ഗാ പ്രസാദ്
പറഞ്ഞു.
കേരളത്തില്‍ ഡാബര്‍ ഇന്ത്യ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഈ പുതിയ
നീക്കങ്ങള്‍ തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ചത്. ആയുര്‍വേദം
പ്രചരിപ്പിക്കാനായി രാജ്യ വ്യാപകമായി ആയുര്‍വേദ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും
ഡോ. ദുര്‍ഗ്ഗാ പ്രസാദ് പറഞ്ഞു. സൗജന്യ വൈദ്യ പരിശോധനയ്‌ക്കു പുറമെ
അര്‍ഹരായവര്‍ക്ക് ആയുര്‍വേദ മരുന്നുകളും ചികില്‍സയും ലഭ്യമാക്കുമെന്നും ഡോ.
ദുര്‍ഗ്ഗാ പ്രസാദി പറഞ്ഞു. ഡോക്‌ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ അവബോധം വളര്‍ത്താനായി
ആദ്യത്തെ ആയുര്‍വേദ ജേണലായ ആയുര്‍വേദ സംവാദ് പുറത്തിറക്കിയിട്ടുമുണ്ട്. തങ്ങളുടെ
നീക്കങ്ങള്‍ ആയുര്‍വേദത്തെ കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കുന്നതിനും ജീവിത ശൈലീ
രോഗങ്ങള്‍ ചെറുക്കുന്നതിനു ജനങ്ങളെ സഹായിക്കുന്നതിനും വഴിയൊരുക്കുമെന്നും ഡോ.
ദുര്‍ഗ്ഗാ പ്രസാദ് പറഞ്ഞു.
ഡോക്‌ടര്‍മാരെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനുള്ള
പുതിയ ശൃംഖലയായ ഡാബര്‍ മെഡി ക്ലബ്ബിനും ഡാബര്‍ തുടക്കം കുറിച്ചിട്ടുണ്ട്.
ആയുര്‍വേദ, അലോപ്പതി മേഖലകളിലെ ഡോക്‌ടര്‍മാര്‍ക്കായുള്ള ഈ ഡിജിറ്റല്‍
പ്ലാറ്റ്‌ഫോറത്തിലേക്ക് www.daburmediclub.com എന്ന സൈറ്റിലൂടെ പ്രവേശിക്കാം.
വിവിധ ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍ പദ്ധതികള്‍ അടക്കമുള്ളവയെക്കുറിച്ച് ഇവിടെ
നിന്ന് അറിയാനാവും.
No comments:
Post a Comment