കൊച്ചി : ബജറ്റ് ഹോട്ടല്‍ ശൃംഖലയായ വേദാന്ത വേയ്‌ക് അപ്,
ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കും. മുംബൈ ആസ്ഥാനമായ വേദാന്ത, വികസന
പദ്ധതികളുടെ ഭാഗമായി കേരളം, കര്‍ണാടക, തമിഴ്‌നാട് പുതുശ്ശേരി എന്നിവിടങ്ങളില്‍
കൂടുതല്‍ ഹോട്ടലുകള്‍ തുറന്നിട്ടുണ്ട്.
പുതിയ ഹോട്ടലുകള്‍
ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളുടെ തലവനായി ആഷിഷ് ഭാട്ടിയ നിയമിതനായി. ഔറംഗബാദ്
ഐഎച്ച്‌എലില്‍ നിന്നുള്ള ബിരുദധാരിയായ ആഷിഷ് ഭാട്ടിയ താജ് ഗ്രൂപ്പിലും ഫ്യൂച്ചര്‍
ഗ്രൂപ്പിലും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.
2011 റിഷഭ് ഗുപ്‌തയും ആദില്‍
മസ്‌കറ്റ് വാലയും രൂപം കൊടുത്ത വേദാന്ത വേയ്‌ക്‌അപ്പിന് ഫോര്‍ട്ട്‌കൊച്ചി,
തേക്കടി, കോവളം, വര്‍ക്കല, ആലപ്പുഴ, വയനാട്, മൂന്നാര്‍ എന്നിവിടങ്ങളില്‍
ഹോട്ടലുകള്‍ ഉണ്ട്. ചെറിയൊരു കാലം കൊണ്ട് അന്താരാഷ്‌ട്ര ബ്രാന്‍ഡായി അംഗീകാരം
നേടാനും വേദാന്തയ്‌ക്ക് കഴിഞ്ഞു.
അവധിക്കാലം സീസണ്‍ പ്രമാണിച്ച് വേദാന്ത,
ഉത്സവകാല പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്
എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പാക്കേജ്. ഭക്ഷണം, താമസം, യാത്ര
എന്നിവയെല്ലാം പാക്കേജില്‍ ഉള്‍പ്പെടുന്നു.
500 ഫേയ്‌സ്‌ബുക്ക് സുഹൃത്തുക്കള്‍
ഉള്ള ഏതു യാത്രക്കാരനും 15 ശതമാനം ഇളവുകള്‍ ലഭിക്കും. വലിയ ഗ്രൂപ്പുകള്‍ക്ക് സ്വയം
ഭക്ഷണം പാചകം ചെയ്യാന്‍ അടുക്കള സൗകര്യം അനുവദിക്കും.
ആലപ്പുഴ,
ഫോര്‍ട്ട്‌കൊച്ചി, കോവളം, വര്‍ക്കല, തേക്കടി, എറണാകുളം, തിരുവനന്തപുരം, മൂന്നാര്‍,
വയനാട് എന്നിവിടങ്ങളിലാണ് വേദാന്തയുടെ കേരളത്തിലെ ഹോട്ടലുകള്‍. തമിഴ്‌നാട്ടില്‍
കന്യാകുമാരിയിലും കൊടൈക്കനാലിലും മദ്രാസിലും ഊഴിയിലും വേദാന്തയ്‌ക്ക് സാന്നിധ്യം
ഉണ്ട്. കര്‍ണാടകയിലും മൈസൂരിലും കൂര്‍ഗിലുമാണ് വേദാന്ത ഹോട്ടലുകള്‍.
No comments:
Post a Comment