കൊച്ചി : എവര്‍നോട്ട് ആപ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ എണ്ണം 5
ദശലക്ഷം കവിഞ്ഞു. ലോകത്തിന്റെ മെമ്മറി കരുത്ത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ
2008-ലാണ് എവര്‍നോട്ട് ആപ് റിലീസ് ചെയ്യപ്പെട്ടത്.
ഉപയോഗിക്കാന്‍ എളുപ്പം,
മള്‍ട്ടിപ്ലാറ്റ്‌ഫോം, പ്രീമിയം സേവനം എന്നിവയാണ് എവര്‍നോട്ടിന്റെ പ്രത്യേകതകള്‍.
വ്യക്തികളുടേയും ഗ്രൂപ്പിന്റേയും ജോലികള്‍ക്ക് പുതിയ നിര്‍വചനമാണ് എവര്‍നോട്ട്
ആപ്പുകളും ഉല്‍പന്നങ്ങളും നല്‍കുന്നത്.
ഫോണ്‍, ടാബ്‌ലറ്റ്, കമ്പ്യൂട്ടര്‍
എന്നിവയിലെ ഡിജിറ്റല്‍ വര്‍ക്ക് സ്‌പേയ്‌സില്‍ എവര്‍നോട്ടിന്റെ സ്വാധീനം വലുതാണ്.
ഉപയോക്താവിന്റെ ആവശ്യങ്ങള്‍ അറിഞ്ഞാണ് എവര്‍നോട്ട്
പ്രവര്‍ത്തിക്കുക.
നിങ്ങളുടെ ആശയങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള ചുമതലയും
എവര്‍നോട്ടിനുണ്ട്. നോട്ട്‌സുകള്‍ കുറിയ്‌ക്കുക, ഫോട്ടോ എടുക്കുക, ചെയ്യേണ്ട
കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക, ശബ്‌ദങ്ങള്‍ റിക്കാര്‍ഡ് ചെയ്യുക എന്നിവയാണ്
മുഖ്യഘടകങ്ങള്‍. ഇവയെ സെര്‍ച്ച് ചെയ്‌തെടുക്കാനുള്ള സംവിധാനവും
ഉണ്ട്.
മൈക്രോസോഫ്‌റ്റ് വിന്‍ഡോസ്, മാക് ഓഎസ് എക്‌സ്, ക്രോം ഓഎസ്,
ആന്‍ഡ്രോയ്‌ഡ്, ഐ ഓഎസ്, വെബ് ഓഎസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം
എവര്‍നോട്ടിന്റെ സാന്നിധ്യം ഉണ്ട്. ആഗോളതലത്തില്‍ 150 ദശലക്ഷം ഉപയോക്താക്കളാണ്
എവര്‍നോട്ടിനുള്ളത്.
No comments:
Post a Comment