കൊച്ചി:
വോഡഫോണ്‍ ഇന്ത്യ റെഡ് ഫാമിലി അറ്റ് 99 എന്ന പേരില്‍ കുടുംബത്തിനൊരു മൊബൈല്‍
പ്ലാന്‍ എന്ന പുതിയ പോസ്‌റ്റ് പെയ്‌ഡ് പദ്ധതി പ്രഖ്യാപിച്ചു. ഒരു മൊബൈല്‍ പ്ലാന്‍
എടുത്താല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും അതില്‍ പങ്കാളിയാകാം. സംയോജിത പ്ലാന്‍
ആയതിനാല്‍ ഒറ്റ ബില്‍ അടച്ചാല്‍ മതി. ഇതിന് അധികമായി മാസം നല്‌കേണ്ടി വരിക 99 രൂപ
മാത്രം.
കൂടുംബത്തിലെ ഓരോ വ്യക്തിക്കും വെവ്വേറെയുള്ള കണക്‌്‌ഷന്‍ ഇതുവഴി
ഒഴിവാക്കാം. പകരം കുടുംബത്തിലെ ഓരോ അംഗവുമായി വരിക്കാരന്‌് തന്റെ കണക്‌്‌ഷന്‍
പങ്കുവയ്‌ക്കാം. വോഡഫോണ്‍ റെഡ് വരിക്കാരന് അഞ്ച് അംഗങ്ങളെയോ അഞ്ചു മൊബൈല്‍
ഫോണുകളൊ ഇതുമായി ബന്ധിപ്പിക്കാമെന്ന് വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ കൊമേഴ്‌സ്യല്‍
ഡയറക്‌ടര്‍ സന്ദീപ് കടാരിയ പറഞ്ഞു.
ഡേറ്റ, ലോക്കല്‍, എസ്‌ടിഡി കോളുകള്‍ ഇങ്ങനെ
പങ്കുവയ്‌ക്കാം. പ്രതിമാസം 699 രൂപയ്‌ക്കു മുകളിലേക്കുള്ള വോഡഫോണ്‍ റെഡ് പ്ലാന്‍
എടുത്തിട്ടുള്ള വരിക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ പ്ലാന്‍ എടുത്തിട്ടുള്ള
വരിക്കാര്‍ക്കു 99 രൂപ മുടക്കി അഞ്ചു പേരെ അതില്‍ ചേര്‍ക്കാം. ഈ പ്ലാനിനു
ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതില്‍ ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും
ലഭിക്കും.
റെഡ് 699 പ്ലാനില്‍ ഒരു ജിബി, 899 രൂപയ്‌ക്ക് രണ്ടു ജിബി, 1299
രൂപയ്‌ക്ക് 3 ജിബി, 1599 രൂപയ്‌ക്ക് 5 ജിബി മൊബൈല്‍ ഇന്റര്‍നൈറ്റ് ലഭിക്കും.
RED 699 RED 899 RED 1299 RED 1599
No comments:
Post a Comment