കൊച്ചി: ഐഡിബിഐ
ബാങ്ക് ഇഷ്യു ചെയ്‌ത അഞ്ചുവര്‍ഷം ഗ്രീന്‍ ബോണ്ടിനു മൂന്നിരട്ടി അപേക്ഷകള്‍
ലഭിച്ചു. 350 ദശലക്ഷം ഡോളറിന്റേതായിരുന്നു ഇഷ്യു. സിംഗപ്പൂര്‍ സ്റ്റോക്ക്
എക്‌സ്‌ചേഞ്ചില്‍ ബോണ്ട് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. കൂപ്പണ്‍ നിരക്ക് 4.25
ശതമാനമാണ്.
അസറ്റ് മാനേജര്‍മാര്‍ (50 ശതമാനം), ബാങ്കുകള്‍ (28 ശതമാനം),
സ്വകാര്യ ബാങ്കുകള്‍ (17 ശതമാനം), കമ്പനികള്‍ (5 ശതമാനം) തുടങ്ങിയ വിവിധ മേഖലകളില്‍
നിന്നുള്ളവര്‍ ബോണ്ടില്‍ നിക്ഷേപം നടത്തി. നിക്ഷേപകരില്‍ 82 ശതമാനം ഏഷ്യന്‍
നിക്ഷേപകരാണ്.
എഎന്‍ഇസഡ് ബാങ്ക്‌്, ബിഎന്‍പി പാരിബ, സിറ്റി ബാങ്ക്,
എച്ച്‌എസ്‌ബിസി, ജെപി മോര്‍ഗന്‍ ചെയ്‌സ്, സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്
തുടങ്ങിയവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.
പൊതുമേഖല ബാങ്കുകളില്‍നിന്നു
ഇത്തരത്തില്‍ ഇഷ്യു നടത്തുന്ന ആദ്യത്തെ ബാങ്കാണ് ഐഡിബിഐ ബാങ്ക്. ക്‌ളീന്‍ എനര്‍ജി
പദ്ധതികള്‍ക്കായി ബാങ്ക് ഇതിനകം 300 ദശലക്ഷം ഡോളര്‍ നല്‌കിക്കഴിഞ്ഞു. അടുത്ത 12-15
മാസക്കാലത്ത് 200 കോടി ഡോളര്‍ കൂടി ഈ മേഖലയില്‍ വായ്‌പ നല്‌കും.
ബാങ്കിന്
രാജ്യമൊട്ടാകെ 1777 ശാഖകളും 3203 എടിഎമ്മുകളുമുണ്ട്. സെപ്‌റ്റംബര്‍ 30-ന്
ബാങ്കിന്റെ മൊത്തം ബിസിനസ് 4.44 ലക്ഷം കോടി രൂപയാണ്. നടപ്പുവര്‍ഷത്തില്‍ രണ്ടാം
ക്വാര്‍ട്ടറിലെ അറ്റാദായം 120 കോടി രൂപയാണ്. 2014-15-ല്‍ 873 കോടി രൂപയായിരുന്നു
അറ്റാദായം.
No comments:
Post a Comment