ആശയവിനിമയം നടത്തുന്ന ലാളിത്യത്തോടെ പണം കൈമാറ്റം ചെയ്യാന്‍
എക്‌സ്‌പ്രസ് മണി`സോപോ'
കൊച്ചി: ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്,
വി-ചാറ്റ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി രാജ്യാന്തരതലത്തില്‍ പണം
കൈമാറാനുള്ള മണി ട്രാന്‍സ്‌ഫര്‍ ആപ് `സോപോ' (XOPO)എക്‌സ്‌പ്രസ് മണി പുറത്തിറക്കി.
സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന അതേ ലാളിത്യത്തോടെ പണം കൈമാറ്റം
ചെയ്യുന്നതിനു സഹായിക്കുന്ന ആപ്‌ളിക്കേഷനാണ് സോപോ. ഇത് ഇടപാടുകാര്‍ക്കു പുതിയ
അനുഭവം പ്രധാനം ചെയ്യുന്നു.
ആഗോള മണി ട്രാന്‍സ്‌ഫര്‍ കമ്പനിയായ എക്‌സ്‌പ്രസ്
മണിയും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പണം കൈമാറ്റം ചെയ്യുന്നതിനുള്ള പ്‌ളാറ്റ്‌ഫോം
തയാറാക്കുന്ന ഫാസ്റ്റാകാഷ് കമ്പനിയും സംയുക്തമായാണ് സോപോ
പുറത്തിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ രാജ്യാന്തര പണം
കൈമാറ്റ സേവന പ്‌ളാറ്റ്‌ഫോമാണിത്.
ഈ ആപ്‌ളിക്കേഷന്‍ വഴിയുള്ള ഓരോ ഇടപാടിനും ഓരോ
ടോക്കനൈസ്‌ഡ് ലിങ്ക് ` ഫാസ്റ്റാ ലിങ്ക്' സൃഷ്‌ടിച്ചാണ് പണം ട്രാന്‍സ്‌ഫര്‍
ചെയ്യുന്നത്. ഇന്ത്യയിലെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിള്‍ ഉടനേ ഈ ആപ്
ലഭ്യമാക്കും.
ആഗോളതലത്തില്‍ 140 കോടിയിലധികം ജനങ്ങള്‍ ദിനംപ്രതി ഫേസ്‌ബുക്ക്
ഉപയോഗിക്കുന്നുണ്ട്. വാട്‌സ് ആപ്പില്‍ 90 കോടിയിലധികം പേര്‍ സജീവമായുണ്ട്.
സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വേഗം വളരുന്ന വിപണികളിലൊന്നാണ്
ഇന്ത്യ.
വിദേശത്തുള്ള ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഇന്ത്യയില്‍
വസിക്കുന്നവര്‍ പണം സ്വീകരിക്കുന്ന രീതിയില്‍ വിപ്‌ളവരകരമായ മാറ്റമാണ് സോപോ
വരുത്തുവാന്‍ പോകുന്നതെന്ന് എക്‌സ്‌പ്രസ് മണി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍
സുധേഷ് ഗിരിയാന്‍ അഭിപ്രായപ്പെടുന്നു. ഉപഭോക്താവിന് അവന്റെ സൗകര്യത്തിനനുസരിച്ചു
പണം അയക്കുവാന്‍ സാധിക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സോപോ
ഉപയോഗപ്പെടുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
No comments:
Post a Comment