Thursday, November 26, 2015

സ്‌മാര്‍ട്ട്‌ ഫ്യൂച്ചര്‍ പ്ലാനുമായി കനറാ എച്ച്‌എസ്‌ബിസി





കൊച്ചി: കുട്ടികളുടെ ഭാവിയിലെ സാമ്പത്തികാവശ്യങ്ങള്‍ ഉറപ്പുവരുത്താന്‍ സഹായിക്കുന്ന ` സ്‌മാര്‍ട്ട്‌ ഫ്യൂച്ചര്‍ പ്ലാന്‍' കനറാ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി പുറത്തിറക്കി. ഇന്‍ഷുര്‍ ചെയ്‌ത വ്യക്തി ആകസ്‌മികമായി മരിക്കുകയോ ആ വ്യക്തിക്കു സ്ഥിരമായ വികലാംഗത്വം സംഭവിക്കുകയോ ചെയ്‌താല്‍ ആ വ്യക്തിയുടെ കുടുംബത്തിന്റെ ഭാവി സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഇന്‍ഷുറന്‍സ്‌ പദ്ധതിയാണ്‌ സ്‌മാര്‍ട്ട്‌ ഫ്യൂച്ചര്‍ പ്ലാന്‍.
വ്യക്തികളുടെ വരുമാനവരവു കണക്കിലെടുത്ത്‌ വാര്‍ഷികാടിസ്ഥാനത്തിലോ പ്രതിമാസമോ പ്രീമിയം അടയ്‌ക്കാം. പ്രീമിയം അടവു കാലാവധി തെരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുമുണ്ട്‌. ഇടയ്‌ക്കു സാമ്പത്തികാവശ്യങ്ങള്‍ ഉണ്ടായാല്‍ ഭാഗികമായി തുക പിന്‍വലിക്കാനുള്ള ഓപ്‌ഷനുമുണ്ട്‌. പോളിസി മച്യൂരിറ്റി കാലവാധിയോട്‌ അടുക്കുമ്പോള്‍ നിക്ഷേപം സുരക്ഷാ ആസ്‌തികളിലേക്ക്‌ മാറ്റാനുള്ള ഓപ്‌ഷനുണ്ട്‌.
പോളിസി ഉടമയ്‌ക്കു പ്രീമിയം നിക്ഷേപിക്കാന്‍ അഞ്ചു ഫണ്ട്‌ ഓപ്‌ഷനുകള്‍ നല്‌കിയിട്ടുണ്ട്‌. റിസ്‌ക്‌ എടുക്കാനുള്ള ശേഷി അനുസരിച്ച്‌ ഇതില്‍ 0-100 ശതമാനം വരെ ഓഹരിയധിഷ്‌ഠിത ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഒരു ഫണ്ടില്‍നിന്നു മറ്റൊരു ഫണ്ടിലേക്കു ഓട്ടോ മാറ്റിക്കായി സ്വിച്ച്‌ ചെയ്യാനുള്ള ഓപ്‌ഷനുമുണ്ട്‌.
ഫിക്കിയും കനറാ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയും സംയുക്തമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നം പുറത്തിറക്കിയിട്ടുള്ളതെന്നു കമ്പനിയുടെ സിഇഒ അഞ്‌ജു മാതൂര്‍ പറഞ്ഞു. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ മക്കളുടെ ഭാവി സാമ്പത്തികാവശ്യങ്ങള്‍ നിറവേററുവാനാണ്‌ മാതാപിതാക്കളില്‍ 75 ശതമാനവും ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നതെന്ന സൂചനയാണ്‌ പഠനം നല്‌കുന്നത്‌.
രാജ്യത്തെ വലിയ രണ്ടു ദേശസാല്‍കൃത ബാങ്കുകളായ കനറാ ബാങ്കും ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സും എച്ച്‌എസ്‌ബിസി ഇന്‍ഷുറന്‍സ്‌ (ഏഷ്യ പസിഫിക്‌ ) ഹോള്‍ഡിംഗ്‌സ്‌ ലിമിറ്റഡുമായി ചേര്‍ന്നു പ്രമോട്ടു ചെയ്‌തിരിക്കുന്ന ഇന്‍ഷുറന്‍സ്‌ കമ്പനിയാണ്‌ കനറാ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌. കനറാ ബാങ്കിന്‌ 51 ശതമാനവും എച്ച്‌എസ്‌ബിസിക്ക്‌ 26 ശതമാനവും ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സിന്‌ 23 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ അഞ്ചാം വര്‍ഷമാണിത്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...