Monday, April 18, 2016

ഏറ്റവും വലിയ ഫാഷന്‍ വീക്കിന്‌ ലുലു മാളില്‍ അരങ്ങൊരുങ്ങുന്നു.




കൊച്ചി: : ഇന്ത്യന്‍ ടെറെയ്‌ന്‍ അവതരിപ്പിക്കുന്ന ലുലു ഫാഷന്‍ വീക്‌ ഏപ്രില്‍ 20 മുതല്‍ 24 വരെ ലുലു മാളില്‍ നടക്കുന്നു. ലുലു ഫാഷന്‍ സ്റ്റോര്‍ നേതൃത്വം നല്‍കുന്ന ഫാഷന്‍ വീക്കിന്റെ നടത്തിപ്പ്‌ ലുലു ഇവന്റ്‌സ്‌ ആണ്‌. 15 ഫാഷന്‍ ഷോകള്‍, ഫാഷന്‍ ഫോറം, ഫാഷന്‍ അവാര്‍ഡുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്‌ ലുലു ഫാഷന്‍ വീക്ക്‌. 
ഇന്ത്യന്‍ ടെറെയ്‌ന്‍ അവതരിപ്പിക്കുന്ന ലുലു ഫാഷന്‍ വീക്കില്‍ പ്രമുഖമായ ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ അവരുടെ ഏറ്റവും പുതിയ സ്‌പ്രിംഗ്‌/സമ്മര്‍ വസ്‌ത്രശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കും. വില്‍സ്‌ ലൈഫ്‌സ്റ്റൈല്‍, സിന്‍, ക്ലാസിക്‌ പോളോ എന്നീ ബ്രാന്‍ഡുകള്‍ പവേഡ്‌ ബൈ ക്രോക്കോഡൈല്‍, ഡെല്‍സി, മാര്‍ക്‌ ലോയിര്‍ എന്നിവ അസോസിയേറ്റ്‌ പാര്‍ട്‌ണര്‍മാരായും ഓംറ, ലെവിസ്‌, അര്‍ബന്‍ ടച്ച്‌, ജോണ്‍ ലുയിസ്‌, ക്രൗസ്‌ ജീന്‍സ്‌, സ്‌കള്ളേഴ്‌സ്‌, ഇന്‍ഡിഗോ നേഷന്‍ എന്നിവര്‍ ഷോ പാര്‍ട്‌ണര്‍മാരാണ്‌. ഫാഷന്‍ ലോകത്തെ പ്രമുഖ സാന്നിദ്ധ്യമായ ദാലു ആണ്‌ ഫോഷന്‍ ഷോകളുടെ കോറിയോഗ്രാഫര്‍. മോഡലുകളുടെ നിരയില്‍ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ഉന്നതസ്ഥാനമുള്ള മോഡലുകളുണ്ട്‌. മിസ്‌ ഇന്ത്യ ഫൈനലിസ്റ്റുകള്‍, മിസ്‌ ബാംഗ്ലൂര്‍, മിസ്‌ ആന്ധ്രാപ്രദേശ്‌ എന്നിവര്‍ക്കു പുറമേ അന്താരാഷ്‌ട്ര മുഖങ്ങളും ഫാഷന്‍ ഷോയില്‍ ഉണ്ടാകും. 20 മുതല്‍ 24 വരെ എല്ലാ ദിവസവും വൈകീട്ട്‌ 6.30ന്‌ ഫാഷന്‍ ഷോ തുടങ്ങും.
ലുലു ഫാഷന്‍ അവാര്‍ഡുകള്‍ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ഫാഷന്‍ അവാര്‍ഡുകളായിരിക്കും. ലുലു മാളില്‍ ഏപ്രില്‍ 24 ന്‌ രാത്രി 8.30ന്‌ ലുലു ഫാഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫാഷന്‍ വ്യവസായത്തിന്‌ മികച്ച സംഭാവനകള്‍ നല്‍കിയ ബ്രാന്‍ഡുകളെയും വ്യക്തികളെയും അംഗീകരിക്കുന്നതിനാണ്‌ ഫാഷന്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്‌. ഇതിനായി ംംം.ളമവെശീിംലലസ.രീാ എന്ന വെബ്‌സൈറ്റ്‌ തുടങ്ങിയിട്ടുണ്ട്‌. മോഡല്‍ ഓഫ്‌ ദ ഇയര്‍ (സൗത്ത്‌), ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഓഫ്‌ ദ ഇയര്‍, മോസ്റ്റ്‌ പ്രിഫേഡ്‌ മെന്‍സ്‌ വെയര്‍, മോസ്റ്റ്‌ പ്രിഫേഡ്‌ വിമന്‍സ്‌ വെയര്‍, ബെസ്റ്റ്‌ എമര്‍ജിംഗ്‌ ബ്രാന്‍ഡ്‌, ബെസ്റ്റ്‌ കിഡ്‌സ്‌ വെയര്‍, ഫാഷന്‍ ഐക്കണ്‍ ഓഫ്‌ ദ ഇയര്‍ സൗത്ത്‌ തുടങ്ങിയ ഇനങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കുന്നു. 
കൊച്ചി മാരിയട്ടില്‍ ഏപ്രില്‍ 24ന്‌ വൈകീട്ട്‌ 4ന്‌ ആണ്‌ ഫാഷന്‍ ഫോറം സംഘടിപ്പിച്ചിരിക്കുന്നത്‌. ഇതില്‍ ഫാഷന്‍, റീട്ടെയില്‍ വ്യവസായമേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ഇന്ത്യന്‍ റീട്ടെയില്‍ ഇന്‍ഡസ്‌ട്രിയിലെ സമകാലിക പ്രവണതകള്‍ ചര്‍ച്ച ചെയ്യും. റീട്ടെയില്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ സി. ഇ. ഒ. കുമാര്‍ രാജഗോപാല്‍, ഇന്ത്യന്‍ ടെറെയ്‌ന്‍ സി. ഇ. ഓ. ചരത്‌ നരസിംഹ, ഇമേജസ്‌ ഫാഷന്‍ മാഗസിന്റെ എഡിറ്റര്‍ രാജന്‍ വര്‍മ്മ തുടങ്ങിയവരാണ്‌ ഫാഷന്‍ ഫോറത്തില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ചിലര്‍. 
ലുലു മാള്‍ വെന്യൂ പാര്‍ട്‌ണറായും കൊച്ചി മാരിയട്ട്‌ ഹോസ്‌പിറ്റാലിറ്റി പാര്‍ട്‌ണറായും ഷോയുമായി സഹകരിക്കുന്നു. 
പത്രസമ്മേളനത്തില്‍ സാദിഖ്‌ കാസ്സിം, കൊമേഴ്‌സ്യല്‍ മാനേജര്‍, ലുലു ഗ്രൂപ്‌ ഇന്ത്യ.ദാസ്‌ ദാമോദരന്‍, ബയിംഗ്‌ മാനേജര്‍, ലുലു
എന്‍. ബി. സ്വരാജ്‌, മീഡിയ കോഓര്‍ഡിനേറ്റര്‍, ലുലു ഗ്രൂപ്‌.
മദന്‍ കുമാര്‍, ഡെപ്യുട്ടി ജനറല്‍ മാനേജര്‍, ലുലു റീട്ടെയില്‍.
സ്‌നെ, സീനിയര്‍ സ്‌റ്റൈലിസ്റ്റ്‌, ലുലു റീട്ടെയില്‍.
പ്രിയ മേനോന്‍, മാനേജര്‍, ലുലു റീട്ടെയില്‍.ദിലു, ലുലു ഈവന്റസ്‌. എന്നിവര്‍ പങ്കെടുത്തു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...