Monday, April 18, 2016

ഓഹോയ്‌ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്‌ പ്രവര്‍ത്തനം ആരംഭിച്ചു



കൊച്ചി: 
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്‌ രംഗത്ത്‌ വ്യത്യസ്‌തമായ പാത തുറന്നുകൊണ്ട്‌ ഓഹോയ്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഫ്‌ളിപ്പ്‌കാര്‍ട്ട്‌, ആമസോണ്‍,ഇബേ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിലെ പതിവ്‌ രീതികളില്‍ നിന്നും വ്യത്യസ്‌തമായി പുതിയ സംരംഭകര്‍ക്കു വിപണിയോടൊപ്പം സഹായവും വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ്‌ ഓഹോയ്‌ രംഗത്ത്‌ എത്തുന്നത്‌. 
അഞ്ച്‌ വര്‍ഷം കൊണ്ട്‌ 200 കോടി കമ്പനി ലക്ഷ്യമിടുന്നു.ആദ്യ ഘട്ടം മൂന്നുവര്‍ഷം കൊണ്ട്‌ പിന്നിടും. ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും യുവ സംരംഭകര്‍ക്കും ഏറെ പ്രയോജനം ലഭിക്കാവുന്ന പദ്ധതികളാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന്‌ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ കെ.ആര്‍.ജയദേവന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടൊപ്പം വിമാന,ട്രെയിന്‍,ബസ്‌ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതടക്കമുള്ള നിരവധി സേവനങ്ങളും ഓഹോയ്‌ വാഗ്‌ദാനം ചെയ്യുന്നു. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടേയും സമാഹരണം,വിതരണം,പ്രോത്സാഹനം എന്നിവയാണ്‌ ഓഹോയ്‌ - ഓപ്‌ഷന്‍സ്‌ അണ്‍ലിമിറ്റഡ്‌ മുന്നോട്ടുവെക്കുന്നത്‌. 
നിലവില്‍ 1600ഓളം ചെറുകിട സംരംഭകരാണ്‌ ഓഹോയുമായി വില്‍പ്പനയും മാര്‍ക്കറ്റിങ്ങും പങ്കുവെക്കുന്നത്‌. അഞ്ച്‌ വര്‍ഷത്തിനകം 50,000 ഫ്രാഞ്ചൈസികളെ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ കേരളത്തില്‍ മുഴുവനായും രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ ഉടനീളവും ഫ്രാഞ്ചൈസികളെ പ്രതീക്ഷിക്കുന്നതായും ജയദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വളരെ കുറഞ്ഞ നിക്ഷേപതുകയിലൂടെ ഓഹോയ്‌ ഫ്രാഞ്ചൈസി ലഭ്യമാക്കുന്നതിലൂടെ നിരവധിപേര്‍ക്ക്‌ തൊഴില്‍ നല്‍കാനും ഇതിലൂടെ കഴിയുമെന്നും ജയദേവന്‍ ചൂണ്ടിക്കാട്ടി. 
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തിലെ 22അംഗ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയില്‍ 2013ലാണ്‌ ഓഹോയ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനു തുടക്കം കുറിച്ചത്‌. രാജ്യത്തിനു അകത്തും വിദേശരാജ്യങ്ങളിലും വ്യത്യസ്‌തമായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്‌മക്കു ചുക്കാന്‍ പിടിക്കുന്നത്‌ മാര്‍ക്കറ്റിങ്ങ്‌ രംഗത്ത്‌ പ്രശസ്‌തനായ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ്‌ ഡയറക്ടര്‍ പ്രശാന്ത്‌ നായര്‍, എംബിഎ ബിരുദദാരി ശ്രീജിത്‌ സോമന്‍,ഡോ. അനുജ ശ്രീജിത്‌ എന്നിവരാണ്‌ .
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംരംഭകരുടെ അധ്യാപകനും നിലവില്‍ ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പലുമായ ബെന്‍ ജോസഫ്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...