Sunday, April 17, 2016

സുല കേരളത്തില്‍ വില്‍പ്പന വിപുലമാക്കും




കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ബിയര്‍,വൈന്‍ വിപണിയ്‌ക്ക്‌ ചാകരയായി. ഇന്ത്യയിലെ പ്രമുഖ വൈന്‍ നിര്‍മ്മാതാക്കളായ സുല സംസ്ഥാനം കേന്ദ്രീകരിച്ചു വില്‍പ്പന വിപുലമാക്കും. 
വൈവന്‍ ടൂറിസം രംഗത്ത്‌ പുതിയ ചുവട്‌ വെയ്‌പ്പ ലക്ഷ്യമിട്ട്‌ സുല വൈന്‍ പുതിയ പരീക്ഷണങ്ങള്‍ക്കു തുടക്കമിടുന്നു. 
ഇന്ത്യയില്‍ വൈന്‍ ടൂറിസത്തിന്റെ വഴികാട്ടിയായിട്ടാണ്‌ സുലയെ കണക്കാക്കുന്നത്‌. കുറഞ്ഞ നാള്‍ കൊണ്ട്‌ രാജ്യത്തെ ഏറ്റവും വലിയ വൈന്‍ ഉല്‍പ്പാദകരായി ഉയര്‍ന്ന സുല വൈന്‍യാര്‍ഡ്‌സ്‌ വൈവിധ്യമര്‍ന്ന രുചിവിന്യാസങ്ങളിലൂടെ ഈ രംഗത്ത്‌ കൂടുതല്‍ ചുവട്‌ ഉറപ്പിക്കാനാണ്‌ ശ്രമം. വില്‍പ്പനയില്‍ മുന്‍ഗണന ലഭിച്ച സുല രാജ്യത്തെ വൈന്‍വില്‍പ്പനയില്‍ 65 ശതമാനം മാര്‍ക്കറ്റ്‌ ഷെയര്‍ അവകാശപ്പെടുമ്പോള്‍ അതില്‍ 20 ശതമാനം വളര്‍ച്ച കുറഞ്ഞകാലം കൊണ്ട്‌ നേടിയെടുത്തതായും കമ്പനി അധികൃതര്‍ പറയുന്നു. എലൈറ്റ്‌ ,പ്രീമിയം, ഇക്കോണമി,വാല്യു കാറ്റഗറികളിലായി 18 ഇനം വൈനുകള്‍ പുറത്തിറക്കുന്ന സുല ബ്രാന്‍ഡ്‌ ഇന്ന്‌ ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌. ഈ വര്‍ഷം 10 ലക്ഷം കെയ്‌സ്‌ വൈനുകളാണ്‌ സുല വൈന്‍യാര്‍ഡ്‌സിന്റെ ശ്രമം. 
പരമ്പരാഗത റെഡ്‌,വൈറ്റ്‌ വൈനുകള്‍ക്കു പുറമെ റോസ്‌,സ്‌പാര്‍ക്ക്‌ളിങ്ങ്‌ ,ഡെസേര്‍ട്ട്‌ വൈനുകള്‍ക്കാണ്‌ ഡിമാന്റ്‌.
കേരള സര്‍ക്കാരിന്റെ നിലവിലെ മദ്യനയം വൈന്‍ വ്യവസായത്തിന്‌ ഏറെ പ്രോത്സാഹനമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. വൈന്‍ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്‌ മുന്തിരി ഉല്‍പ്പാദകര്‍ക്ക്‌ ഏറെ ഗുണം ചെയ്യുമെന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ എടുത്ത തിരുമാനത്തില്‍ ഏതാണ്ട്‌ 700ഓളം ബാര്‍ ഹോട്ടലുകളില്‍ ലഹരികൂടിയ മദ്യം നിര്‍ത്തലാക്കേണ്ടിവന്നു. ഈ ടൂ സ്‌റ്റാര്‍- ത്രീസ്‌റ്റാര്‍ ഹോട്ടലുകള്‍ ബിയര്‍ ആന്റ്‌ വൈന്‍ ഹോട്ടലുകളായി മാറിയട്ടുണ്ട്‌. കൂടുതല്‍ ഔട്ട്‌ലെറ്റുകളില്‍ ഇതോടെ വൈനുകളെ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള അവസരം കേരളത്തിലെ ജനങ്ങള്‍ക്കു ലഭിച്ചു. സര്‍ക്കാര്‍ ഇത്തരം ഒരു നയം കൊണ്ടുവന്നതോടെ കാര്‍ഷികരംഗത്തേയും കര്‍ഷകരേയും കൂടുതല്‍ സഹായിക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
2005ല്‍ രാജ്യത്തെ ആദ്യത്തെ വൈന്‍ ടേസ്റ്റിങ്ങ്‌ യൂണിറ്റ്‌, 2007ല്‍ ആദ്യത്തെ വൈന്‍യാര്‍ഡ്‌ റിസോര്‍ട്ട്‌ എന്നിവയ്‌ക്ക്‌ സുല തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ മുന്തിരത്തോട്ടത്തില്‍ നിന്നാണ്‌ സുലയുടെ ആരംഭം. 
ഉന്നത ഗുണനിലവാരം പരിഗണിച്ച്‌ നിരവധി ബഹുമതികളും കരസ്ഥമാക്കിയ സുലയുടെ ഈ വൈനറി കഴിഞ്ഞവര്‍ഷം മാത്രം രണ്ട്‌ ലക്ഷത്തില്‍ അധികം പേര്‍ സന്ദര്‍ശിച്ചതായാണ്‌ കണക്ക്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...