Saturday, April 16, 2016

രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കുമായി ഒല മൈക്രോ: കൊച്ചിയില്‍ ഇപ്പോള്‍ കിലോമീറ്ററിന്‌ 6രൂപ




കൊച്ചി: ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ആപ്‌ ഗതാഗത കമ്പനിയായ ഒല കാബ്‌സ്‌ കൊച്ചിയില്‍ `ഒല മൈക്രോ' സേവനം ലഭ്യമാക്കി. കിലോമീറ്ററിന്‌ ആറു രൂപയ്‌ക്കാണ്‌ എസി കാബ്‌ യാത്ര. അടിസ്ഥാന ചാര്‍ജ്‌ 35 രൂപയും റൈഡ്‌ ടൈം ചാര്‍ജ്‌ മിനിറ്റിന്‌ ഒരു രൂപയുമായിരിക്കും. കൊച്ചിക്കു പുറമേ കേരളത്തില്‍ തിരുവന്തപുരത്തും ഒല മൈക്രോ യാത്രാസേവനം ലഭ്യമാക്കിയിട്ടുണ്ട്‌. ഇതോടെ ഇന്ത്യയിലെ 27 നഗരങ്ങളില്‍ ഒല മൈക്രോ യാത്രാസേവനം ലഭ്യമാക്കി. 
രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങളുള്ള കൊച്ചി കേരളത്തിലെ ഏറ്റവും നവീനവും വേഗം വളരുന്ന നഗരവുമെന്ന നിലയില്‍ ഒല ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച യാത്രാ സൗകര്യമൊരുക്കുകയാണ്‌ കൊച്ചിയില്‍. മെട്രോ നഗരമെന്ന നിലയിലേക്കു വളരുന്ന കൊച്ചിയില്‍ ചെലവു കുറഞ്ഞ യാതയ്‌ക്കുള്ള ഡിമാണ്ടില്‍ വന്‍ വളര്‍ച്ചയാണ്‌ സംഭവിക്കുന്നത്‌. ഒരോ നഗരത്തിന്റെയും ആവശ്യമനുസരിച്ചു തങ്ങളുടെ സേവനം പ്രാദേശികവത്‌കരിക്കുകയാണെന്നു ഒലയുടെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ പറയുന്നു. ഇത്‌ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരേപോലെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഒല പ്ലാറ്റ്‌ഫോം തുടങ്ങി മൂന്നു വര്‍ഷംകൊണ്ടു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിദിന ബുക്കിംഗ്‌ ഒല മൈക്രോയ്‌ക്ക്‌ മൂന്നു മാസത്തിനുള്ളില്‍തന്നെ ലഭിച്ചതായും പ്രണയ്‌ ജിവാരാജ്‌ക അവകാശപ്പെട്ടു. 
കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമേ വിശാഖപട്ടണം, മാംഗളൂര്‍, മൈസൂര്‍, സൂററ്റ്‌, വഡോധര, നാസിക്‌, നാഗ്‌പൂര്‍, അജ്‌മര്‍, ജോധ്‌പൂര്‍, ഉദയ്‌പൂര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങളില്‍ കൂടി പുതിയതായി ഒല മൈക്രോ കാബ്‌ യാത്രാസേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുകയാണ്‌.
ഒല: ഐഐടി ബോംബെ അലംമ്‌നി ഭാവിഷ്‌ അഗര്‍വാളും അങ്കിത്‌ ഭാട്ടിയും ചേര്‍ന്ന്‌ 2011-ല്‍ ആരംഭിച്ച വ്യക്തിഗത യാത്രയ്‌ക്കുള്ള മൊബൈല്‍ ആപ്പാണ്‌ ഒല. സിറ്റി യാത്രക്കാരേയും കാബ്‌ ഡ്രൈവര്‍മാരേയും ഒരേ മൊബൈല്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമിനു കീഴില്‍ കൊണ്ടുവന്ന്‌ ചെലവു കുറഞ്ഞതും വേഗം കൂടിയതുമായ യാത്രസൗകര്യമൊരുക്കകുയാണ്‌ ഒല ചെയ്യുന്നത്‌. 100 കോടി ജനങ്ങള്‍ക്കു യാത്രാസൗകര്യമൊരുക്കുകയെന്നതാണ്‌ ഒല ദൗത്യമായി എടുത്തിരിക്കുന്നത്‌. ഇന്ന്‌ 102 നഗരങ്ങളിലായി 3,50,000-ലധികം കാബുകളും 1,00,000-ലധികം ഓട്ടോ റിക്ഷകളും ടാക്‌സികളും ഒല മൊബൈല്‍ ആപ്‌ ഉപയോഗിച്ചു സേവനം നല്‌കി വരുന്നു. വിന്‍ഡോസ്‌, ആന്‍ഡ്രോയിഡ്‌, ഐഒഎസ്‌ പ്ലാറ്റ്‌ഫോമുകളില്‍ ഈ മൊബൈല്‍ ആപ്‌ ലഭ്യമാണ്‌. 2015-ല്‍ കമ്പനി ടാക്‌സിഫോര്‍ ഷുവര്‍ എന്ന കമ്പനി വാങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാബ്‌ അഗ്രിഗേറ്ററാണ്‌ ഒല കാബ്‌സ്‌

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...