നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, മലയാളം
ക്ലാസിക്കുകള്‍ തുടങ്ങി പ്രമുഖ ഇംഗ്ലീഷ് കൃതികളുടെ വിവര്‍ത്തനങ്ങളും
ഉള്‍പ്പെടുത്തിയിരിക്കുന്നു.
കൊച്ചി: മലയാളികളായ വായനക്കാര്‍ക്കായി ആദ്യത്തെ
സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മലയാളം പുസ്‌തകശേഖരവുമായി ആമസോണ്‍. മലയാളം ക്ലാസിക്കുകള്‍,
കവിതാസമാഹാരങ്ങള്‍, ഫിക്ഷന്‍, ജീവചരിത്രം, ധനകാര്യം, സാമ്പത്തിക ശാസ്‌ത്രം,
ബിസിനസ്സ്, കുക്കറി, കുട്ടികള്‍ക്കുള്ളവ മുതലായ 5000-ല്‍ അധികം കൃതികളാണ് ആമസോണ്‍
പുസ്‌തകശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എം.ടി, ഒ.എന്‍.വി, ഒ.വി
വിജയന്‍, ബഷീര്‍, മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ തുടങ്ങിയ പ്രമുഖ മലയാളം എഴുത്തുകാരുടെ
കൃതികള്‍ ഈ പുസ്‌തകശേഖരത്തില്‍നിന്ന് വായിക്കാം. ആടുജീവിതം, ഖസാക്കിന്റെ ഇതിഹാസം,
രാണ്ടാംമൂഴം, മെലൂഹായിലെ ചിരഞ്‌ജീവികള്‍, ആരാച്ചാര്‍, നീര്‍മാതളം പൂത്തക്കാലം
തുടങ്ങി ഒട്ടനവധി പ്രമുഖ ബെസ്‌റ്റ് സെല്ലര്‍ പുസ്‌തകങ്ങളുടെ വന്‍ശേഖരം തന്നെ
ആമസോണ്‍ മലയാളം പുസ്‌തകശേഖരത്തില്‍ ഒരുക്കിയിട്ടുണ്ട്.
www.amazon.in എന്ന
വെബ്‌സൈറ്റില്‍നിന്നോ ആമസോണ്‍ മൊബൈല്‍ ആപ് ഉപയോഗിച്ചോ തലക്കെട്ട്, പ്രസാധകര്‍,
വിഭാഗം എന്നിവയുടെ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ കെണ്ടത്താവുന്ന രീതിയിലാണ്
പുസ്‌തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കന്നഡ, തമിഴ്, ഹിമ്പി,
മറാത്തി എന്നീ നാലു ഭാഷകളില്‍ ആമസോണ്‍ അവതരിപ്പിച്ച പുസ്‌തകശേഖരങ്ങള്‍ക്ക് മികച്ച
സ്വീകരണമാണ് ലഭിച്ചത്.
സുരക്ഷിതമായി ഇലക്ട്രോണിക് പേയ്‌മെന്റ് വഴിയും
കാഷ് ഓണ്‍ ഡെലിവറി വഴിയും പുസ്‌തകങ്ങള്‍
സ്വന്തമാക്കാം.
No comments:
Post a Comment