കൊച്ചി: സ്റ്റാര്‍ട്ടപ്പ് സാങ്കേതിക ഉല്‍പന്നമായ 'ക്യാംപസ്
വാലറ്റ്' പ്രചരിപ്പിക്കുന്നതിനായ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പ് സംരംഭമായ
ചില്ലര്‍ പേയ്‌മെന്റ് സൊല്യൂഷന്‍സുമായി ഫെഡറല്‍
ബാങ്ക് കൈകോര്‍ക്കുന്നു.
ബാങ്കിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ
തിരിച്ചറിയല്‍ കാര്‍ഡാണ് ക്യാംപസ് വാലറ്റ്. ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ
സ്‌കൂളിലേയും കോളജുകളിലേയും ചില്ലറ ചെലവുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഈ
തിരിച്ചറിയില്‍ കാര്‍ഡ് സ്‌കൂള്‍ കോളജ് ക്യാംപസുകളിലെ ഭരണനിര്‍വ്വഹണം കൂടുതല്‍
എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതുകൂടിയാണ്.
ഫെഡറല്‍ ബാങ്കിന്റെ
പേയ്‌മെന്റ് ഗേറ്റ് വേ വഴി രക്ഷിതാക്കള്‍ക്ക് താല്‍പര്യമുള്ള തുക കുട്ടികളുടെ ഈ
കാര്‍ഡുകളിലേക്ക് തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ
ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ മുന്‍കൂട്ടി നിക്ഷേപിക്കാം. ക്യാംപസുകളിലെ
സ്റ്റോറുകള്‍, കാന്റീന്‍, ലൈബ്രറി തുടങ്ങിയ ഇടങ്ങളില്‍ നല്‍കേണ്ട പണം പ്രസ്‌തുത
ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേകം സൈ്വപ്പിംഗ് മെഷീന്‍ ഉപയോഗിച്ച് ഈ
കാര്‍ഡില്‍ നിന്ന് നല്‍കാന്‍ കുട്ടികള്‍ക്ക് സാധിക്കും. അതത് ക്യാംപസുകളില്‍
മാത്രമേ ഈ വാലറ്റ് ഉപ
യോഗിക്കാനാകുകയുള്ളുവെന്നതിനാല്‍ ഇതുവഴിയുള്ള
പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് സാധിക്കുകയും ചെയ്യു.
അതുകൂടാതെ, ലൈബ്രറികളില്‍ നിന്നെടുക്കുന്ന പു
സ്‌തകങ്ങളെപ്പറ്റിയും
കാന്റീനുകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണത്തെപ്പറ്റിയുമെല്ലാമുള്ള വിശദാംശങ്ങള്‍
റിപ്പോര്‍ട്ടുകളായും സന്ദേശങ്ങളായും രക്ഷിതാക്കള്‍ക്കു ലഭിക്കുമെന്നതും ഈ പുതുതലമുറ
ഐഡി കാര്‍ഡിന്റെ പ്രത്യേകതയാണ്. റിസല്‍ട്ട് അപ്‌ഡേഷന്‍, കാര്‍ഡ് റീച്ചാര്‍ജ്,
ചെലവു രീതികള്‍ പിന്തുടരല്‍, ഇ-ഡയറി, അവധി അപേക്ഷ, അധ്യാപകരുമായുള്ള ബന്ധപ്പെടല്‍
തുടങ്ങിയ വിവിധ സൗകര്യങ്ങളോടുകൂടിയ സൗജന്യ ആപ് രക്ഷിതാക്കള്‍ക്ക് ചില്ലര്‍
ലഭ്യമാക്കുമെന്നതും സ്‌കൂളുകളിലും കോളജുകളിലും ഭരണപരമായ നൂലാമാലകളും
ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനും യുവതലമുറയ്‌ക്കിടയില്‍ പുതുതലമുറ പണമടയ്‌ക്കല്‍
രീതികള്‍ പ്രോല്‍സാഹിപ്പിക്കാനും ക്യാംപസ് വാലറ്റിലൂടെ സാധിക്കുമെന്ന് ഫെഡറല്‍
ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മോഹന്‍ കെ. പറഞ്ഞു
No comments:
Post a Comment