ദക്ഷിണേന്ത്യയിലാദ്യമായി വീനസ് ലെഗസി, വീനസ് വെര്‍സ
എന്നീ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള
സൗന്ദര്യവര്‍ധന സേവനങ്ങള്‍ കൊച്ചിയിലും
� ബോട്ടോക്‌സ് ചികിത്സ, ഡെര്‍മല്‍ ഫില്ലേഴ്‌സ്, വാംപയര്‍ ഫേസ്‌ലിഫ്‌റ്റ്, കെമിക്കല്‍ പീലിംഗ്, പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്‌മ ട്രീറ്റ്‌മെന്റ്, റേഡിയന്‍സ് ഫേഷ്യല്‍, കോളജന്‍ ഇന്‍ഡക്ഷന്‍ തെറാപ്പി, ഇലക്ട്രോപൊറേഷന്‍ തുടങ്ങിയ വിവിധതരം മുന്തിയ സൗന്ദര്യവര്‍ധക ചികിത്സകളില്‍ സ്‌പെഷ്യലൈസ് ചെയ്‌തിട്ടുള്ള പാലാരിവട്ടം ബൈപ്പാസിലെ ഡോക്ടേഴ്‌സ് ഏസ്‌തെറ്റിക്‌സ് സെന്റര്‍ (ഡിഎസി) സ്‌കിന്‍ ലേസര്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് ഈ ഉപകരണങ്ങളുടെ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.
� ചര്‍മത്തിലെ ജന്മനാ ഉള്ള പാടുകള്‍, മുറിവുകള്‍ മൂലമുണ്ടാകുന്ന പാടുകള്‍, രോമം കളയല്‍ തുടങ്ങിയ ചികിത്സകളില്‍ ഏറെ ഫലപ്രദമാണ് വീനസ് വെര്‍സ
കൊച്ചി: സൗന്ദര്യവര്‍ധക ചികിത്സാരംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയ വീനസ് കോണ്‍സെപ്‌റ്റിന്റെ വീനസ് ലെഗസി, വീനസ് വെര്‍സ എന്നീ അത്യാധുനിക സൗന്ദര്യവര്‍ധക ഉപകരണങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഇതാദ്യമായി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാരിവട്ടം ബൈപ്പാസിലെ ഡോക്ടേഴ്‌സ് ഏസ്‌തെറ്റിക്‌സ് സെന്റര്‍ (ഡിഎസി) സ്‌കിന്‍ ലേസര്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് ഈ ഉപകരണങ്ങളുടെ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തുടനീളമുള്ള രണ്ടാംനിര പട്ടണങ്ങളില്‍ വീനസ് ഉപകരണങ്ങളുടെ സേവനം ലഭ്യമായിരിക്കയാണെന്ന് വീനസ് ഈസ്‌തെറ്റിക്‌സ് എല്‍എല്‍പി പാര്‍ട്‌ണറും സ്‌ട്രാറ്റജിക് കണ്‍സള്‍ട്ടന്റുമായ ഡോ. ജോയ് ഷാ പറഞ്ഞു. `രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ചിട്ടുള്ള വീനസ് ഇന്ത്യയിലെ മറ്റ് പ്രധാന പട്ടണങ്ങളിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളം ഞങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി പോലുള്ള രണ്ടാംനിര പട്ടണങ്ങളില്‍ കമ്പനിയുടെ ഉല്‍പന്നങ്ങളെത്തുന്നതോടെ ഏറെ ഫലപ്രദവും അതേസമയം ചെലവുകുറഞ്ഞതുമായ വീനസിന്റെ വിപുലമായ ചികിത്സാ സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാകും,` അദ്ദേഹം പറഞ്ഞു.
ഉപകരണങ്ങളുടെ ലോഞ്ചിനോടനുബന്ധിച്ച് വീനസ് കോണ്‍സെപ്‌റ്റ് ഇന്ത്യയുടെയും കൊച്ചിയിലെ ഡോക്ടേഴ്‌സ് ഈസ്‌തെറ്റിക്‌സ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് കോളുതറയുടെയും ആതിഥ്യത്തില്‍ സിഗ്നേച്ചര്‍ വീനസ് ബ്യൂട്ടി ഈവന്റ് സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് വീനസ് കോണ്‍സെപ്‌റ്റ്‌സിന്റെ ഈ പുതിയ ചികിത്സാ ഉപകരണങ്ങളുടെ സഹായത്തോടെ പരിഹാരം നല്‍കുന്ന 'ട്രീറ്റ്‌മെന്റ് ബാര്‍' ഒരുക്കുന്നതായിരിക്കും.
ചര്‍മത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ലേസര്‍ ചികിത്സയുള്‍പ്പെടെ മറ്റ് അത്യാധുനിക സൗന്ദര്യവര്‍ധക ചികിത്സകള്‍ക്കും പ്രശസ്‌തമാണ് ഡോക്ടേഴ്‌സ് ഈസ്‌തെറ്റിക് സെന്ററെന്ന് ലേസര്‍ സ്‌കിന്‍ ചികിത്സാരംഗത്ത് കേരളത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഡോ. ജോര്‍ജ് കോളുതറ പറഞ്ഞു. `തലമുടിയിലെയും ചര്‍മത്തിലെയും വിവിധ പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ അത്യാധുനിക ലേസര്‍ ചികിത്സാ ഉപകരണങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങള്‍ വീനസ് വിവാ, വീനസ് ലെഗസി എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ചുവരികയാണ്. രോഗികളില്‍ അവ ഏറെ ഫലപ്രദമാണെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ ചര്‍മത്തിലെ ജന്മനാ ഉള്ള പാടുകള്‍, മുറിവുകള്‍ മൂലമുണ്ടാകുന്ന പാടുകള്‍, രോമം കളയല്‍ തുടങ്ങിയവ ചികിത്സിക്കാനാണ് വീനസ് വെര്‍സ അവതരിപ്പിക്കുന്നത്,` അദ്ദേഹം പറഞ്ഞു.
ബോട്ടോക്‌സ് ചികിത്സ, ഡെര്‍മല്‍ ഫില്ലേഴ്‌സ്, വാംപയര്‍ ഫേസ്‌ലിഫ്‌റ്റ്, കെമിക്കല്‍ പീലിംഗ്, പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്‌മ ട്രീറ്റ്‌മെന്റ്, റേഡിയന്‍സ് ഫേഷ്യല്‍, കോളജന്‍ ഇന്‍ഡക്ഷന്‍ തെറാപ്പി, ഇലക്ട്രോപൊറേഷന്‍ തുടങ്ങിയ വിവിധതരം മുന്തിയ സൗന്ദര്യവര്‍ധക ചികിത്സകളില്‍ സ്‌പെഷ്യലൈസ് ചെയ്‌തിട്ടുള്ളതാണ് ഡിഎസി. ഇത് കൂടാതെ തുടര്‍ച്ചയായ മുടികൊഴിച്ചില്‍, സ്‌ട്രെച്ച് മാര്‍ക്കുകള്‍, മുഖത്തെ ചുളിവുകള്‍, മുഖക്കുരു പാടുകള്‍, കറുത്ത മറുക്, ടാറ്റു കളയല്‍, മെലാസ്‌മ, വാര്‍ട്‌സ്, കോണ്‍സ്, സ്‌കിന്‍ ടാഗ്, ഏജിംഗ് ബ്ലാക് സ്‌പോട്‌സ്, ന്യൂറോഫൈബ്രോമാറ്റോസിസ്, സാന്തലാസ്‌മ മൊളെസ്‌കം കണ്‍ട്ടേജിയോസം, സെബേഷ്യസ് സിസ്റ്റ്, കാപ്പിലറി ഹിമാഞ്ചിയോമ, ട്രൈക്കിലമ്മോമ, മിലിയ, സെബോറൈക് കീരതോസിസ്, കീലോയ്‌ഡ്, ട്യൂബറസ് സ്ലിറോസിസ് തുടങ്ങിയവ ചികിത്സിക്കാനുള്ള അത്യാധുനിക ലേസര്‍ ഉപകരണങ്ങളും ഡിഎസിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
ത്വക്‌രോഗ ചികിത്സാരംഗത്ത് 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള വീനസ് കോണ്‍സെപ്‌റ്റ് സൗന്ദര്യവര്‍ധക ചികിത്സാ വ്യവസായത്തിലെ അഗ്രഗാമിയാണ്. തങ്ങളുടെ തന്നെ ഗവേഷണ വികസന വിഭാഗത്തില്‍ വന്‍നിക്ഷേപം നടത്തുന്നതിലൂടെ താങ്ങാവുന്ന വിലയ്‌ക്ക് വേദനാരഹിതവും സുരക്ഷിതവുമായ അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ കമ്പനി എന്നും മുന്‍പന്തിയിലുണ്ട്. 50-ലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുറപ്പിച്ചിട്ടുള്ള വീനസ് കോണ്‍സെപ്‌റ്റ് ഈ രാജ്യങ്ങളിലായി പ്രതിവര്‍ഷം 30 ലക്ഷത്തിലേറെ ചികിത്സകള്‍ നിര്‍വഹിക്കുന്നുണ്ട്.
വീനസ് കോണ്‍സെപ്‌റ്റിന്റെ ചികിത്സാ ഉപകരണങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയതും വിപ്ലവകരവുമാണ് നാനോഫ്രാക്ഷന്‍ റേഡിയോ ഫ്രീക്വന്‍സി, സ്‌മാര്‍ട്‌സ്‌കാന്‍ ടെകനോളജി എന്നിവയുപയോഗിച്ച് ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്നതിനും മുഖത്തിന്റെ ഘടന തന്നെ മാറ്റുന്നതിലും മികച്ച ഫലങ്ങള്‍ നല്‍കുന്ന അടുത്ത തലമുറ ഉപകരണങ്ങളായ വീനസ് വിവായും വീനസ് ലെഗസിയും.
കഴുത്തിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉപയോഗിക്കുന്ന വീനസ് ലെഗസി, ശസ്‌ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതിയാണ്. ആഴത്തിലുള്ള ചുളിവുകള്‍, ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പ് എന്നിവ മാറ്റാനും ഭാരം കുറയ്‌ക്കാനും ചര്‍മം ടൈറ്റ് ചെയ്യാനും ശരീരത്തിലെ ചുഴികള്‍ മാറ്റി മികച്ച ശരീരാകൃതി കൈവരിക്കാനും മള്‍ട്ടി-പോളാര്‍ റേഡിയോ ഫ്രീക്വന്‍സി, വേരിപ്ലസ് ടെക്‌നോളജി, പള്‍സ്‌ഡ് ഇലക്ട്രോ മാഗ്നെറ്റിക് ഫീല്‍ഡ്‌സ് എന്നിവ ഉപയോഗിക്കുന്നതാണ് വീനസ് ലെഗസി.
അത്യാധുനികവും ഫലപ്രദവുമായ സാങ്കേതികവിദ്യ, വേദനാരഹിതവും സുഖപ്രദവുമായ ചികിത്സാനുഭവം, ചികിത്സാനന്തരം വിശ്രമത്തിന്റെ ആവശ്യമില്ലായ്‌മ, സുരക്ഷിതത്വം, ചികിത്സാവിജയം തുടങ്ങിയ കാരണങ്ങളാല്‍ വീനസ് ചികിത്സകള്‍ ഡോക്ടര്‍മാരുടെയും രോഗികളുടെയും സമ്മതി നേടിയിട്ടുണ്ട്.
വീനസിന്റെ എല്ലാ ചികിത്സാ ഉപകരണങ്ങളും യുഎസ്‌എഫ്‌ഡിഎ, ഹെല്‍ത്ത് കാനഡ, യൂറോപ്യന്‍ സിഇ എന്നിവയുടെ അംഗീകാരം നേടിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ബന്ധപ്പെടുക: ഡോ. ജോര്‍ജ് കോളുതറ - 93886 05656
No comments:
Post a Comment