കൊച്ചി : മാഗി നൂഡില്‍സ് സുരക്ഷിതമാണെന്നും ഈയത്തിന്റെ
അളവ് അനുവദനീയ തോതില്‍ മാത്രമാണ് ഉള്ളതെന്നും മൈസൂരിലെ സെന്‍ട്രല്‍ ഫുഡ്
ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സിഎഫ്‌ടിആര്‍ഐ)
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സിഎഫ്‌ടിആര്‍ഐ
ഗുണനിലവാര പരിശോധനയ്‌ക്ക് വിധേയമാക്കിയ 29 സാമ്പിളുകളും ശുദ്ധമാണെന്ന്
റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ സാമ്പിളുകളിലും ഈയത്തിന്റെ അളവ് അനുവദനീയമായ
പരിധിക്കുള്ളിലായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
16
സാമ്പിളുകളടങ്ങിയ രണ്ടാമത്തെ ബാച്ച്, ലെഡ്, ലോഹമാലിന്യങ്ങള്‍, വിള മാലിന്യങ്ങള്‍,
വിഷാംശം എന്നിവ സംബന്ധിച്ചും ഇന്‍സ്റ്റന്റ് നൂഡില്‍സിനെ ഭക്ഷ്യവസ്‌തു എന്ന
നിലയിലും പരിശോധനയ്‌ക്ക് വിധേയമാക്കി. മാനദണ്‌ഡങ്ങള്‍ പാലിക്കുന്നതായിരുന്നു ഓരോ
സാമ്പിളുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
തക്കാളി, ചീസ്, ഹൈഡ്രോലൈസ്‌ഡ്
പ്ലാന്റ് പ്രോട്ടീന്‍, ഹൈഡ്രോലൈസ്‌ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍ എന്നിവയാണ്
മാഗിയിലുള്ള ഗ്ലൂട്ടാമിക് ആസിഡിന്റെ കാരണമെന്ന് റിപ്പോര്‍ട്ടില്‍
സൂചിപ്പിക്കുന്നുണ്ട്.
നെസ്‌ലെയുടെ പ്രഖ്യാപിത നിലപാടുമായി ചേര്‍ന്നു
പോകുന്നതാണ് സിഎഫ്‌ടിആര്‍ഐ റിപ്പോര്‍ട്ടുകള്‍. മാഗി നൂഡില്‍സില്‍ എംഎസ്‌ജി,
അഡിറ്റീവ് എന്ന നിലയില്‍ ചേര്‍ക്കുന്നില്ല. ഉപയോക്താക്കളുടെ ആരോഗ്യത്തിനും
സുരക്ഷയ്‌ക്കുമാണ് ഏറ്റവും പരിഗണന നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു.
മുംബൈ
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 3500-ലേറെ പരിശോധനകള്‍ രാജ്യത്തിന് അകത്തും
പുറത്തുമുള്ള അക്രഡിറ്റഡ് ലാബറട്ടറികളില്‍ നടത്തിയിട്ടുണ്ട്. യുഎസ്‌എ, യുകെ,
സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ദേശീയ ഫുഡ് അതോറിറ്റികള്‍ ഇതില്‍
ഉള്‍പ്പെടുന്നു.
ഓരോ മാഗി നൂഡില്‍സ് സാമ്പിളും സുരക്ഷിതമാണെന്ന്
പരിശോധനകളില്‍ തെളിഞ്ഞു. ഏറ്റവും ഉന്നതമായ ഗുണനിലവാരവും സുരക്ഷാ മാനദണ്‌ഡങ്ങളും
പുലര്‍ത്തിയാണ് ഇന്ത്യയിലും ലോകത്തെമ്പാടും മാഗി നൂഡില്‍സ് അംഗീകാരം
നേടിയെടുത്തത്. കഴിഞ്ഞ നൂറ് വര്‍ഷത്തിലേറെയായി നെസ്‌ലെ ഇന്ത്യയിലുണ്ട്, 30
വര്‍ഷത്തിലേറെയായി മാഗി നൂഡില്‍സ് രാജ്യത്തെ വിശ്വസനീയ ബ്രാന്‍ഡുമാണ്
No comments:
Post a Comment