കൊച്ചി: വിവോ ഐപിഎല്‍ 2016 ക്രിക്കറ്റ് സീസണില്‍ കൊച്ചി സ്വദേശി രതീഷ് വി. വോഡഫോണ്‍ സൂപ്പര്‍ ഫാന്‍ മത്സരത്തില്‍ വിജയിയായി.
നാട്ടില്‍നിന്നു വിമാനത്തില്‍ ബാംഗ്ലൂരിലെത്തി ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് - റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്‌സ് മത്സരം കാണുവാനുള്ള അവസരമായിരുന്നു രതീഷിനും സുഹൃത്ത് കൃഷ്‌ണകുമാറിനും സമ്മാനമായി ലഭിച്ചത്. വിമാനത്താവളത്തില്‍നിന്നു ലക്ഷ്വറി കാറില്‍ സ്റ്റേഡിയത്തിലെത്തി വോഡഫോണിന്റെ എക്‌സ്‌ക്ലൂസീവ് ഹോസ്‌പിറ്റാലിറ്റി ബോക്‌സില്‍ ഇരുന്നാണ് അവര്‍ മത്സരം കണ്ടത്.
വോഡഫോണ്‍ സൂപ്പര്‍ ഫാന്‍ ആകുവാന്‍, വിവോ ഐപിഎല്‍ മാച്ചിനിടയില്‍ വോഡഫോണ്‍ സ്‌പീഡ് ക്വിസില്‍ പങ്കെടുത്തു വിജയിച്ചാല്‍ മതി. ഈ പ്രവചന മത്സരത്തില്‍, ആദ്യം ശരിയായ ഉത്തരം നല്‍കുന്നയാളെ സമ്മാനത്തിനു തെരഞ്ഞെടുക്കുന്നത്. വോഡഫോണ്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സ്റ്റേഡിയത്തിലെ എക്‌സ്‌ക്ലൂസീവ് ഹോസ്‌പിറ്റാലിറ്റി ബോക്‌സില്‍ ഇരുന്നു ഇഷ്‌ട ടീമിന്റെ മത്സരം കാണുന്നതിനും, വിജയിച്ച ടീമിന്റെ ക്യാപ്‌റ്റന്‍ ഒപ്പിട്ട ക്രിക്കറ്റ് ബോള്‍ ലഭിക്കുന്നതിനുള്ള അവസരമാണ് വോഡഫോണ്‍ ഈ മത്സരത്തിലൂടെ ഒരുക്കുന്നത്
No comments:
Post a Comment