കൊച്ചി : കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേയ്‌ക്കും, ഹൈദരാബാദിലേയ്‌ക്കും ഇന്‍ഡിഗോ പ്രതിദിന നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നു. കൊച്ചി - മസ്‌കറ്റ് സര്‍വീസ് ജൂണ്‍ 21-ന് ആരംഭിക്കും. മസ്‌കറ്റിലേയ്‌ക്ക് കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോയുടെ പ്രഥമ സര്‍വീസ് ആണിത്.
വൈകുന്നേരം 6.55 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന 6ഇ 83 വിമാനം രാത്രി 9 മണിക്ക് മസ്‌കറ്റിലെത്തും. രാത്രി 10 മണിക്ക് മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന 6ഇ84 വിമാനം പുലര്‍ച്ചെ 3.5 ന് കൊച്ചിയിലെത്തും.
കൊച്ചിയില്‍ നിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന 6ഇ 334 വിമാനം രാവിലെ 6.50 ന് ഹൈദരാബാദിലെത്തും. ഹൈദരാബാദില്‍ നിന്നും വൈകുന്നേരം 4.20 ന് പുറപ്പെടുന്ന 6ഇ331 വിമാനം വൈകുന്നേരം 5.55 ന് കൊച്ചിയിലെത്തും. ഇന്‍ഡിഗോയുടെ രണ്ടാമത്തെ കൊച്ചി-ഹൈദരാബാദ് നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസാണിത്. കൊച്ചി-ഹൈദരാബാദ് സര്‍വീസ് ജൂണ്‍ 22-നാണ് ആരംഭിക്കുക. ടിക്കറ്റ് നിരക്കുകള്‍ കൊച്ചി മസ്‌കറ്റ് 5999 രൂപ. മസ്‌കറ്റ് കൊച്ചി 7137 രൂപ.
കൊച്ചി - ഹൈദരാബാദ് 2610 രൂപ. ഹൈദരാബാദ് - കൊച്ചി 3103 രൂപ. ഇന്‍ഡിഗോയ്‌ക്ക് പ്രതിദിനം 40 കേന്ദ്രങ്ങളിലേയ്‌ക്ക് 767 സര്‍വീസുകള്‍ ഉണ്ടെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് അറിയിച്ചു.
No comments:
Post a Comment