കോഴിക്കോട് : ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍,
സെന്‍സൊഡൈന്‍ വൈറ്റ്‌നിങ്ങ് ടൂത്ത് പേസ്റ്റ് വിപണിയില്‍ എത്തിച്ചു. പല്ലുകളുടെ
പ്രകൃതിദത്ത വെണ്‍മ നിലനിര്‍ത്തുന്നതോടൊപ്പം, പുതിയ ടൂത്ത്‌പേസ്റ്റ്
സെന്‍സിറ്റിവിറ്റി തടയുകയും തേയ്‌മാന സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
കാപ്പി, ചായ, വീഞ്ഞ് തുടങ്ങിയ പാനീയങ്ങളില്‍ നിന്നും ഉണ്ടാകുന്ന കറകള്‍ക്കും
സെന്‍സിറ്റിവിറ്റിക്കും ഫലപ്രദമായ പ്രതിവിധി കൂടിയാണ് പുതിയ പേസ്റ്റ്. ഇതിന്റെ
തുടര്‍ച്ചയായ ഉപയോഗം പല്ലിന്റെ ഉപരിതലത്തിലുള്ള അഴുക്കുകളെ പൂര്‍ണ്ണമായും നീക്കം
ചെയ്‌ത് പല്ലുകള്‍ക്ക് പ്രകൃതി ജന്യമായ തിളക്കവും വെണ്‍മയും ലഭ്യമാക്കുന്നു.
ഉപഭോക്താവിന് ഉല്‍പന്നം അനായാസം ലഭിക്കാന്‍ പ്രമുഖ ഇ-കോമേഴ്‌സ്
പ്ലാറ്റ്‌ഫോമായ സ്‌നാപ് ഡീലുമായി ചേര്‍ന്നാണ് സെന്‍സൊഡൈന്‍ വൈറ്റ്‌നിങ്ങ്
പുറത്തിറക്കുന്നത്.
ഡെന്‍ടൈന്‍ ഹൈപ്പര്‍ സെന്‍സിറ്റിവിറ്റിയ്‌ക്കുള്ള
ലോകത്തിലെ ഒന്നാം നമ്പര്‍ ടൂത്ത്‌പേസ്റ്റ് ആയ സെന്‍സൊഡൈന്‍, ജി.എസ്.കെ.
കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയറിന്റെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ദന്തസംരക്ഷണ
ബ്രാന്‍ഡാണ്.
ഉപഭോക്താവിന്റെ മാറിക്കൊണ്ടിരിക്കുന്ന
താല്‌പര്യങ്ങള്‍ക്കനുസരിച്ച് സേവനം നല്‍കുക എന്നത് ജി.എസ്.കെ. കണ്‍സ്യൂമര്‍
ഹെല്‍ത്ത്‌കെയറിന്റെ കടമയാണെന്ന് കമ്പനിയുടെ ഓറല്‍ ഹെല്‍ത്ത് വിഭാഗം ഏരിയ
മാര്‍ക്കറ്റിങ് ഡയറക്‌ടര്‍ ചാരുബല ശേഷാദ്രി പറഞ്ഞു.
No comments:
Post a Comment