Wednesday, June 1, 2016

പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശേഖരം വിപണിയില്‍






കൊച്ചി : പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശേഖരം പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. സ്‌പ്രിംഗ്‌ പൂക്കളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ രൂപകല്‍പന ചെയ്‌തവയാണ്‌ പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണ ശ്രേണി. 
ഇയര്‍ റിംഗ്‌സ്‌, നെക്‌ പീസസ്‌, മോതിരങ്ങള്‍ എന്നിവയെല്ലാം മെനഞ്ഞെടുത്തത്‌ മനോഹരമായ പുഷ്‌പങ്ങളെ വിഷയമാക്കിയാണ്‌. ഏത്‌ സന്ദര്‍ഭത്തിനും അനുയോജ്യമാണ്‌ പ്ലാറ്റിനം ആഭരണങ്ങള്‍. ഓരോ ഫ്‌ളോറല്‍ ആഭരണവും പൂക്കളുടെ സൗന്ദര്യം അപ്പാടെ ആവാഹിച്ചെടുത്തവയാണ്‌.
പ്ലാറ്റിനം ആഭരണങ്ങളുടെ വില 25,000 രൂപ മുതലാണ്‌ തുടങ്ങുന്നത്‌. ആഭരണങ്ങളുടെ സൈസ്‌, തൂക്കം, ഡയമണ്ട്‌ എന്നിവയെ ആശ്രയിച്ചാണ്‌ വില.
പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ, അമേരിക്കയിലെ അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസിനെയാണ്‌ നിയമിച്ചിരിക്കുന്നത്‌. പ്ലാറ്റിനം ആഭരണങ്ങളുടെ ക്വാളിറ്റി അഷ്വറന്‍സ്‌ സ്‌കീം മോണിറ്റര്‍ ചെയ്യുന്നതും ഓഡിറ്റ്‌ ചെയ്യുന്നതും അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസാണ്‌. 
ഈ സ്‌കീം അനുസരിച്ച്‌ ഇന്ത്യയിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറന്‍സ്‌ കാര്‍ഡ്‌ ലഭ്യമാണ്‌. ഗുണമേ� ഹാള്‍മാര്‍ക്ക്‌ ആയ പി ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്‌തിട്ടുണ്ട്‌. ഇത്‌ ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്‌.


No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...