Wednesday, June 1, 2016

എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്നതിനായി പ്രസ്റ്റീജ് ഗ്രൂപ്പ് ദുബായിലേക്ക്


  • ദുബായ്• ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഗള്‍ഫിലേക്കും വ്യാപിപ്പിക്കുന്നു. എന്‍ആര്‍ഐ വിപണിയിലേക്ക് എത്തിചേരുന്നതിന്റെ ഭാഗമായാണിത്. എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്നതിനായി ഒരു സമര്‍പ്പിത എന്‍ആര്‍ഐ സംഘത്തെയാണ് പ്രസ്റ്റീജ് ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.
  • പ്രസ്റ്റീജ് ഗ്രൂപ്പിന്റെ 10 ശതമാനത്തോളം വരുന്ന ഉപയോക്താക്കള്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവരാണ്. ഇവരെ ശരിയായ പ്രോപ്പര്‍ട്ടി തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം, ശരിയായ രീതിയില്‍ പ്രോപ്പര്‍ട്ടി മനേജ് ചെയ്യാന്‍കൂടി സഹായിക്കുന്ന സമര്‍പ്പിത ടീമിന്റെ സേവനമാണ് നല്‍കുന്നത്. പ്രോപ്പര്‍ട്ടിയുടെ വാടക, റീസെയില്‍, മാനേജ്മെന്റ് എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് സംഘത്തിന്റെ സേവനം ലഭിക്കുമന്ന് പ്രസ്റ്റിജ് ഗ്രൂപ്പ് ബിസിനസ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ വ്യക്തമാക്കി.

No comments:

Post a Comment

23 JUN 2025 TVM